
ഏത് പെൺകുട്ടിയുടെയും സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ഒന്നാണ് തലമുടി. മുടി സംരക്ഷിക്കുന്നത് ഏറെ പ്രയാസമുള്ള കാര്യം തന്നെ. 23 വർഷമായി മുടി മുറിക്കാത്ത അൻഹെലിക്ക ബരനോവ എന്ന റഷ്യൻ യുവതിയെ പരിചയപ്പെടാം.
അഞ്ച് വയസ്സുള്ളപ്പോഴാണ് മുടി അവസാനമായി മുറിച്ചത്. ഇപ്പോൾ, കാൽ മുട്ടും കഴിഞ്ഞ് മുടി വളർന്നിരിക്കുകയാണെന്ന് അവർ പറയുന്നു.മുടിയെ ഒരുപാട് സ്നേഹിക്കുന്നു. അത് കൊണ്ടാണ് മുടി വളർത്തുന്നതെന്ന് അൻഹെലിക്ക പറയുന്നത്.
മുടി വെട്ടാതെ ഇങ്ങനെ തഴച്ച് വളർന്ന് കിടക്കുന്നത് ചില സമയങ്ങളിൽ അസ്വസ്ഥതയുണ്ടാക്കാറുണ്ടെങ്കിലും അത് ഗൗരവായി കാണുന്നില്ലെന്നും മുടിയെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നും യുവതി പറയുന്നു.
മുടി പരിപാലിക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്ന് അവർ പറയുന്നു. കണ്ടീഷനർ ഉപയോഗിച്ച് ആഴ്ചയിൽ രണ്ട് തവണ മുടി കഴുകും. മുടി നല്ല പോലെ ഉണങ്ങിയ ശേഷം മാത്രമേ കെട്ടിവയ്ക്കാറുള്ളൂവെന്നും അൻഹെലിക്ക പറയുന്നു.
തന്റെ ബ്രോയ് ഫ്രണ്ടിന് മുടിയെ കുറിച്ച് നല്ല അഭിപ്രായമാണെന്നും അൻഹെലിക്ക പറയുന്നു. മുടി എന്തിനാണ് ഇങ്ങനെ വളർത്തുന്നതെന്ന് ചിലർ തന്നോട് ചോദിച്ചിട്ടുണ്ട്. മുടിയെ അത്രത്തോളം ഇഷ്ടപ്പെടുന്നുവെന്നും ഇപ്പോഴൊന്നും മുടി വെട്ടില്ലെന്നും യുവതി പറയുന്നു.
Be the first to comment