സംസ്ഥാനത്ത് സ്കൂള്‍ തുറക്കല്‍; ‘ബയോ ബബിള്‍’ അടിസ്ഥാനത്തില്‍ ക്ലാസുകള്‍

സംസ്ഥാനത്ത് സ്കൂള്‍ തുറക്കല്‍; ‘ബയോ ബബിള്‍’ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി.

ഓണ്‍ലൈന്‍ ഓഫ്‍ലൈന്‍ ക്ലാസുകളായിരിക്കും ഉണ്ടാവുക. ബയോ ബബിള്‍ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി (V Sivankutty). പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കായിരിക്കും ഇതുസംബന്ധിച്ച ചുമതല. മറ്റ് വകുപ്പുകളുമായി കൂടിയാലോചന നടത്തിവേണം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍. ഓണ്‍ലൈന്‍ ഓഫ്‍ലൈന്‍ ക്ലാസുകളായിരിക്കും ഉണ്ടാവുക. ബയോ ബബിള്‍ (bio bubble) അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

പ്ലസ്‍ വണ്‍ പ്രവേശനത്തിന് അണ്‍ എയ്‍ഡഡില്‍ സീറ്റ് കൂട്ടുമെന്നും ശിവന്‍കുട്ടി പറഞ്ഞു. സ്കൂള്‍ തുറക്കുമ്പോള്‍ ഒരു സീറ്റും ഒഴിഞ്ഞുകിടക്കില്ല. ഒഴിവ് വരുന്ന സംവരണ സീറ്റ് മെറിറ്റ് സീറ്റിലേക്ക് മാറ്റുമെന്നും ശിവന്‍കുട്ടി പറഞ്ഞു. കടുത്ത സീറ്റ് ക്ഷാമത്തിനിടെ സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ തുടങ്ങിയിരിക്കുയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*