
ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിൽ ഓഡിറ്റിംഗ് വേണമെന്ന് സുപ്രീംകോടതി; ട്രസ്റ്റ് നൽകിയ ഹർജി തള്ളി.
ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 25 വർഷത്തെ വരവും ചെലവും പരിശോധിക്കണം. മൂന്ന് മാസത്തിനുളളിൽ ഓഡിറ്റ് പൂർത്തിയാക്കാനും കോടതി നിർദ്ദേശിച്ചു.
ഭരണപരമായ കാര്യങ്ങളിൽ ട്രസ്റ്റ് ഇടപെടുന്നില്ലെന്നും അതുകൊണ്ട് ട്രസ്റ്റിനെ ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
Be the first to comment