ജിഎസ്ടി കൗൺസിൽ യോ​ഗം സെപ്റ്റംബർ 17 ന്: സംസ്ഥാന നഷ്ടപരിഹാരം, പെട്രോളിയത്തിന് ജിഎസ്‌ടി എന്നിവ ചർച്ചയായേക്കും

ജിഎസ്ടി കൗൺസിൽ യോ​ഗം സെപ്റ്റംബർ 17 ന്: സംസ്ഥാന നഷ്ടപരിഹാരം, പെട്രോളിയത്തിന് ജിഎസ്‌ടി എന്നിവ ചർച്ചയായേക്കും
പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം എതിർത്തേക്കും എന്നാണ് സൂചന.

45-ാമത് ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 17 ന് ലഖ്നൗവിൽ നടക്കുമെന്ന് സിഎൻബിസി-ടിവി 18 റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസ് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷമുളള, നേരിട്ട് അം​ഗങ്ങൾ പങ്കെടുക്കുന്ന ജിഎസ്ടി കൗൺസിലിന്റെ ആദ്യ കൂടിക്കാഴ്ചയാണിത്.

കൊവിഡ് രണ്ടാം തരംഗത്തിനിടയിൽ ജൂൺ 12 ന് നടന്ന കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോ​ഗം വീഡിയോ കോൺഫറൻസ് മുഖേനെയാണ് നടന്നത്. സംസ്ഥാനങ്ങൾക്കുളള ജിഎസ്‌ടി നഷ്ടപരിഹാരം യോ​ഗത്തിൽ മുഖ്യചർച്ചയാകുമെന്നാണ് റിപ്പോർട്ട്. പെട്രോൾ, ഡീസൽ എന്നിവയെ ജിഎസ്ടിയുടെ പരിധിയിലാക്കുന്നതും കൗൺസിൽ പരി​ഗണിക്കുമെന്നാണ് റിപ്പോർട്ട്.

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം എതിർത്തേക്കും. ഏവിയേഷന്‍ ഫ്യുവലിന്റെ വാറ്റ് നികുതി നാല് ശതമാനമാക്കി കുറക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാനമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതും യോ​ഗത്തിൽ ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ.

Be the first to comment

Leave a Reply

Your email address will not be published.


*