
ചിക്കൻ ചില്ലി എന്ന് കേട്ടാൽ നാവിൽ കൊതിയൂറാത്ത ചിക്കൻ പ്രേമികൾ കാണില്ല. എന്നാൽ ചിക്കൻ ചില്ലിയുടെ അതേ രുചിയിൽ കൊത്തൻ ചക്ക കൊണ്ട് ചക്ക ചില്ലി തയാറാക്കിയാലോ.വെറൈറ്റിയായ ഈ ക്രിസ്പി വിഭവത്തിന് അടിപൊളി രുചിയാണ്.എങ്കിൽ ഈ വിഭവം എങ്ങനെ തയ്യാറാക്കാമെന്നുനോക്കാം.
പ്രധാന ചേരുവകൾ
കൊത്തൻ ചക്ക – ഒരു ചക്കയുടെ പകുതി
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
കശ്മീരി മുളക്പൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – മുക്കാൽ ടീസ്പൂൺ
അരിപ്പൊടി – 1 ടേബിൾ സ്പൂൺ
കോൺഫ്ലവർ – 1 ടേബിൾ സ്പൂൺ
ചെറുനാരങ്ങ – അര ടീസ്പൂൺ
ഉപ്പ് – പാകത്തിന്
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ/ ഓയിൽ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്നവിധം:
അധികം മൂപ്പെത്താത്ത ഉപ്പേരി പാകത്തിനുള്ള ചക്ക (കൊത്തൻ ചക്ക) എടുത്തിട്ട് അൽപം വലിയ കക്ഷണങ്ങളായി മുറിച്ചെടുക്കുക. അതിലേക്ക് രണ്ട് മുതൽ എട്ട് വരെയുള്ള ചേരുവകൾ ചേർത്ത് അര മണിക്കൂർ മാറ്റിെവക്കുക. ശേഷം, ചട്ടി അടുപ്പിൽവെച്ച് എണ്ണ ചൂടാക്കി നന്നായി പൊരിച്ചെടുക്കുക. (എണ്ണയിൽ മുക്കി പൊരിക്കണം). അൽപശേഷം കഴിഞ്ഞ കറിവേപ്പിലയും പൊരിച്ചെടുത്ത് ചിക്കൻ ചില്ലിയിൽ വിതറി സെർവ് ചെയ്യാവുന്നതാണ്.
Be the first to comment