
പ്ലസ് വണ്‍ ഏകജാലക പ്രവേശനം ഇന്നുമുതല്‍ ആരംഭിക്കും. കോവിഡ് രോഗഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പൂർണമായും ഓൺലൈനായാണ് വിദ്യാർഥികൾ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷ സമർപ്പിക്കേണ്ടത്.ഇത്തവണ പ്രവേശന നടപടികൾ. //www.admission.dge.kerala.gov.in/- എന്ന വെബ്സൈറ്റ് വഴി ലഭ്യമാകും. പ്ലസ് വൺ ഏകജാലക പ്രവേശനം ചൊവ്വാഴ്ച മുതൽ ആരംഭിക്കുവനാണ് നേരത്തേ തീരുമാനിച്ചിട്ടുള്ളത്. അപേക്ഷാ സമർപ്പണം സംബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാകാനിടയുള്ള സംശയങ്ങൾ ദൂരീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ, അപേക്ഷാ ഫോം പൂരിപ്പിക്കൽ, ഓപ്ഷൻ നൽകൽ തുടങ്ങി എല്ലാ വിവരങ്ങളും വീഡിയോയിലുണ്ട്.സെപ്റ്റംബർ മൂന്ന് വരെയാണ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസരം. പ്രവേശന നടപടികളെല്ലാം പൂർത്തിയാക്കി സെപ്റ്റംബർ ഏഴിന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 13-നാകും ആദ്യ അലോട്ട്മെന്റ്. തുടർന്ന് സെപ്റ്റംബർ 29 വരെ അലോട്ട്മെന്റുകളുണ്ടാകും.
ഏകജാലകത്തിൽ ഏർപെടുത്തിയിക്കുന്ന ഈ വർഷത്തെ പ്രധാന മാറ്റങ്ങൾ ഇവയൊക്കെയാണ്. പരമാവധി ബോണസ് പോയിന്റ് 10. നീന്തൽ സർട്ടിഫിക്കറ്റ് ജില്ലാ സ്പോർട്സ് കൗൺസിൽ നൽകുന്നത് വേണം. അല്ലെങ്കിൽ സ്പോർട്സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങൾ നടത്തിയ പരിപാടിയിൽ പങ്കെടുത്തതിനുള്ള സർട്ടിഫിക്കറ്റും പരിഗണിക്കും. മറ്റൊന്നും പരിഗണിക്കില്ല. സി.ബി.എസ്.ഇ. ബേസിക് മാത്തമാറ്റിക്സ് പഠിച്ച കുട്ടിക്ക് മാത്തമാറ്റിക്സ് ഉള്ള സയൻസ് കോമ്പിനേഷനിൽ അപേക്ഷിക്കാനാകില്ല. മറ്റ് രാജ്യങ്ങളിൽനിന്നോ സംസ്ഥാനങ്ങളിൽനിന്നോ വരുന്നവർ തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കാൻ എസ്.സി.ഇ.ആർ.ടി. ഡയറക്ടർക്ക് നേരിട്ട് അപേക്ഷ നൽകണം.
Be the first to comment