സംസ്ഥാനത്തെ പോസ്റ്റ് കൊവിഡ് രോഗങ്ങളുള്ളവരുടെ ചികിത്സാ നിരക്ക് തീരുമാനിച്ച്‌ സര്‍ക്കാര്‍

സംസ്ഥാനത്തെ പോസ്റ്റ് കൊവിഡ് രോഗങ്ങളുള്ളവരുടെ ചികിത്സാ നിരക്ക് തീരുമാനിച്ച്‌ ആരോഗ്യ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. രജിസ്‌ട്രേഷന്‍, കിടക്ക, നഴ്‌സിങ് ചാര്‍ജ്, മരുന്ന് എന്നിവ ഉള്‍പ്പെടെ എന്‍.എ.ബി.എച്ച്‌. അക്രഡിറ്റേഷന്‍ ഉള്ള സ്വകാര്യ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡുകളില്‍ ദിവസം പരമാവധി 2910 രൂപയേ ഈടാക്കാവൂവെന്ന് ഉത്തരവില്‍ പറയുന്നു.

അക്രഡിറ്റേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രിയില്‍ ജനറല്‍ വാര്‍ഡില്‍ 2645 ആയിരിക്കും നിരക്ക്.അതേസമയം സര്‍ക്കാര്‍ ആശുപത്രികളില്‍ എപിഎല്‍ വിഭാഗത്തിലുള്ളവരില്‍ നിന്ന് ചികിത്സയ്ക്ക് പണം ഈടാക്കാമെന്നും ഉത്തരവില്‍ പറയുന്നു.

പോസ്റ്റ് കൊവിഡ് സര്‍ക്കാര്‍ ആശുപത്രികളിലെ വാര്‍ഡില്‍ 750 രൂപ, ഐസിയു വെന്‍റിലേറ്ററില്‍ 2000 രൂപ, എച്ച്‌ഡിയു 1250 രൂപ, ഐസിയു 1500 രൂപ എന്നിങ്ങനെയാണ് തുക ഈടാക്കുക.

പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ഉള്ള സര്‍ക്കാര്‍ ആശുപത്രികളിലാണ് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ഒരുക്കിയിരിക്കുന്നത്. താലൂക്ക് ആശുപത്രികള്‍, ജില്ലാ ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്ന് റഫര്‍ ചെയ്ത് വരുന്ന പോസ്റ്റ് കൊവിഡ് രോഗികളെ ഇവിടെ പരിശോധിക്കും.

കോവിഡനന്തര രോഗലക്ഷണങ്ങള്‍, കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ഒന്നിലേറെ അവയവങ്ങളെ ബാധിക്കുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം, ശ്വാസകോശ ബുദ്ധിമുട്ടുകള്‍ എന്നിവയക്കും ചികിത്സയ്ക്കും ഒരേ നിരക്കാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ തുടര്‍ന്നും സൗജന്യചികിത്സ ലഭ്യമാകും.

Be the first to comment

Leave a Reply

Your email address will not be published.


*