
ആശുപത്രി സ്ഥാപിതമായതിന്റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പ്രവത്തർത്തനങ്ങൾക്കു മുന്നൊരുക്കങ്ങളുമായി കോട്ടയം കാരിത്താസ്. ഇതിന്റെ പ്രാരംഭം എന്നോണം, കാരിത്താസ് എഡ്യുസിറ്റി അങ്കണത്തിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തിൽ വച്ച്, ഔദ്യോഗിക ലോഗോ പ്രകാശനം ബഹു: കേരളാ, സഹകരണ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. വി എൻ വാസവൻ നിർവ്വഹിച്ചു.
ഇതുമായി ബന്ധപ്പെട്ടു ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ നയരൂപീകരണത്തിനായി വിളിച്ച ഈ പ്രത്യേക ചടങ്ങിൽ, കോട്ടയം MLA ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.ജി സർവകലാശാല വൈസ് ചാൻസലർ, ഡോ. സാബു തോമസ്, ആരോഗ്യ സർവകലാശാല പ്രൊ. വൈസ് ചാൻസലർ, ഡോ. സി. പി. വിജയൻ, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാർ എന്നിവർ അതിഥികളായി പങ്കെടുത്തു.
ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷ ശ്രീമതി. ലൗലി ജോർജ്, കോട്ടയം നഗരസഭാ അധ്യക്ഷ ശ്രീമതി. ബിൻസി സെബാസ്റ്റ്യൻ , കോട്ടയം കോവിഡ് ജില്ലാ നോഡൽ ഓഫീസർ ഡോ. ഭാഗ്യശ്രീ, കോട്ടയം അതിരൂപത വികാർ-ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഷെവലിയാർ അഡ്വ. ജോയ് ജോസഫ് കൊടിയന്തര, നഗരസഭാ കൗൺസിലർമാരായ ശ്രീ. ടോമി കുരുവിള, ശ്രീമതി. അൻസു ജോസഫ്, കോട്ടയം അതിരൂപത ചാൻസലർ ഫാ. ജെയ്‌മോൻ ചേന്നാംകുഴി, KSSS ഡയറക്ടർ, ഫാ. സുനിൽ പെരുമാനൂർ, കാരിത്താസ് ആയുർവേദ ഡയറക്ടർ ഫാ. റെജി കൊച്ചുപറമ്പിൽ, ഫാ. തോമസ് പ്രാലേൽ, അതിരൂപതയിലെ വിവിധ സംഘടനകളെ പ്രതിനിധികരിച്ചു ശ്രീ. ലിബിൻ പാറയിൽ, ഡോ. ജോസ്, ശ്രീമതി ലിൻസി തോമസ്. എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരുന്നു.
കാരിത്താസ്-60 ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ബോബൻ തോമസ് പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു, കാരിത്താസ്-60 ചെയര്മാന് ഫാ. ജിനു കാവിൽ നന്ദി പ്രകടിപ്പിച്ചു. കോട്ടയത്തിന്റെ പൗരപ്രമുഖരെ കൂടെ നയരൂപീകരണത്തിൽ ഉൾപ്പെടുത്തി ഒരു വർഷം നീണ്ടു നിൽക്കുന്ന ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്കാണ് കാരിത്താസ് ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് അറിയിച്ചു
Be the first to comment