മറ്റുള്ളവരുടെ മുന്‍പില്‍ കുട്ടികളെ വഴക്കുപറയാറുണ്ടോ?എങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോവരുത്

തെറ്റ് ചെയ്ത കുട്ടികളെ മറ്റുള്ളവരുടെ മുൻപിൽ വെച്ച് രക്ഷിതാക്കൾ വഴക്ക് പറയുന്നത് പലപ്പോഴും കണ്ടുവരാറുണ്ട്. എന്നാൽ ഇത് ഗുണം ചെയ്യില്ല എന്നതാണ് സത്യം. കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ വലിയ പ്രതിസന്ധികളാണ് ഇതുണ്ടാക്കുക.മറ്റുള്ളവരുടെ മുൻപിൽ നാണം കെടുന്ന അവസ്ഥ നേരിടേണ്ടി വരുന്ന കുട്ടികൾ പിന്നീട് ഒരു വഴക്കാളിയായി തീരും. കുട്ടികളുടെ മനസ്സിൽ പതിയുന്നത് പിന്നീട് മാറാനും ബുദ്ധിമുട്ടാണ്.

പൊതുജനമധ്യത്തിൽ കുട്ടിയെ വഴക്ക് പറയുമ്പോൾ അവർ ആകെ നാണംകെടും. അത് അവരുടെ തുടർജീവിതത്തിൽ ഉണങ്ങാത്ത മുറിവായി നിലനിൽക്കും. അതിനാൽ ആളുകൾക്കിടയിൽ വെച്ച് കുട്ടിയെ വഴക്ക് പറയരുത്.വിശ്വാസമാണ് ഏതൊരു ബന്ധത്തിലെയും പ്രധാനപ്പെട്ടത്. അത് മാതാപിതാക്കളും മക്കളുമെന്ന ബന്ധത്തിലെത്തുമ്പോൾ വളരെ ശ്രദ്ധാപൂർവം വേണം പരിപാലിക്കാൻ. നിങ്ങൾ കുട്ടികളെ പൊതുജനമധ്യത്തിൽ വഴക്ക് പറയുമ്പോൾ, അത് എത്ര ചെറിയ കാര്യത്തിനായാലും അതോടെ നിങ്ങളിലുള്ള വിശ്വാസം കുട്ടിക്ക് നഷ്ടപ്പെട്ട് തുടങ്ങും. അവർ പിന്നീട് പല കാര്യങ്ങളും നിങ്ങളിൽ നിന്ന് മറച്ചുവെച്ചു തുടങ്ങും. നിങ്ങളോട് തിരിച്ച് പ്രതികരിക്കാൻ തുടങ്ങും.ഇനി ഈ തെറ്റ് ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകണമെന്ന് കുട്ടിയോട് ആവശ്യപ്പെടാം. ആളുകൾക്കിടയിൽ നിന്ന് മാറി സ്വകാര്യതയുള്ള സമയത്ത് വഴക്ക് പറയാം.

ആളുകൾക്കിടയിൽ വഴക്ക് പറയുന്നത് കുട്ടികളിൽ സങ്കടവും നിരാശയും അസ്വസ്ഥതയും ഉണ്ടാക്കും. കുട്ടിക്കും സ്വന്തം അഭിമാനം ഉണ്ടെന്ന് മനസ്സിലാക്കുക. അതിനെ മുറിവേൽപ്പിക്കരുത്. വഴക്ക് പറയാനുള്ളതെല്ലാം സ്വകാര്യ സമയങ്ങളിൽ പറയുക. കുട്ടിയെ വഴക്ക് പറയുന്ന നേരത്ത് നിങ്ങളും കടുത്ത ദേഷ്യത്തിലായിരിക്കും. ആ ദേഷ്യത്തിൽ പറഞ്ഞതിനെല്ലാം പിന്നീട് നിങ്ങൾ ഖേദിക്കേണ്ടി വരും. അതിനാൽ കുട്ടി തെറ്റ് ചെയ്ത് കണ്ടാലും ആ സമയത്ത് വികാരാധീനനാകരുത്. ദേഷ്യത്തോടെ പ്രതികരിക്കരുത്. കാര്യങ്ങൾ പക്വതയോടെ മനസ്സിലാക്കി പെരുമാറുക.

Be the first to comment

Leave a Reply

Your email address will not be published.


*