
ഇപ്പോൾ വീടുകളിൽ പുറം ലോകവുമായി ഏറ്റവും കൂടുതൽ ബന്ധമുള്ളത് അടുക്കളക്കാണെന്ന് പറയാം. പുറത്ത് നിന്നുള്ള ഭക്ഷണവും സാധനങ്ങളുമെല്ലാം ആദ്യമെത്തുന്നത് അടുക്കളയിലേയ്ക്കാണല്ലോ. അതുകൊണ്ട് ആദ്യം തന്നെ അടുക്കള ക്ലീനാക്കാനുള്ള വഴികൾ നോക്കാം.അടുക്കള ക്ലീൻ ചെയ്യാൻ ഏറ്റവും നല്ല വഴി സോപ്പും ശുദ്ധജലവും തന്നെയാണ്. രാവിലെ ഭക്ഷണമുണ്ടാക്കുന്നതിന് മുമ്പ് സോപ്പ് വെള്ളത്തിൽ കിച്ചൺ ടേബിൾ ടോപ്പുകളും കൗണ്ടറുകളുമെല്ലാം തുടയ്ക്കാം. ഭക്ഷണമെല്ലാം പാകം ചെയ്ത് കഴിഞ്ഞാലും തറയും കിച്ചൺകൗണ്ടറുകളും സിങ്കുമെല്ലാം സോപ്പ് വെള്ളമുപയോഗിച്ച് വൃത്തിയാക്കാം.
വെള്ളം ഉപയോഗിച്ച് ക്ലീൻ ചെയ്ത ശേഷം ഉടനെ തന്നെ അടുക്കള ഉപയോഗിക്കേണ്ട. വീടിനുള്ളിലെ സ്വഭാവിക ചൂടിൽ തന്നെ അടുക്കളയിലെ ഈർപ്പം ഉണങ്ങട്ടെ. അടുക്കളയുടെ ജനാലകൾ തുറന്നിടുന്നതും നല്ലതാണ്.
അണുനശീകരണം; സോപ്പും വെള്ളവുമുപയോഗിച്ച് കഴുകിയാലും ശരിയായ അണുനാശിനി ഉപയോഗിച്ചും ഇടയ്ക്ക് അടുക്കള വൃത്തിയാക്കാൻ മറക്കണ്ട. ക്ലീനറുകൾ തിരഞ്ഞെടുക്കുമ്പോൾ ബ്ലിച്ചോ ഹൈഡ്രജൻപെറോക്സൈഡോ അടങ്ങിയ 70 ശതമാനം ആൽക്കഹോൾ കണ്ടന്റുള്ളവയാണ് നല്ലത്.
വിനാഗിരി, ഉപ്പ്, നാരങ്ങ എന്നിവ നല്ല ക്ലീനറുകളാണ്. എന്നാലിവ ബേസിക് ക്ലീനിങിന് മാത്രമേ ഉപകാരപ്പെടു. അതുകൊണ്ട് ഇത്തരം സാധനങ്ങൾ ഒഴിവാക്കാം. എല്ലാദിവസവും മറക്കാതെ അടുക്കള ക്ലീൻ ചെയ്യാം
വീട്ടിൽ ഡിഷ് വാഷർ ഉണ്ടെങ്കിൽ അവ തന്നെ പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കാം. ചൂടിൽ പാത്രങ്ങൾ വൃത്തിയക്കുന്നത് നല്ലതാണ്. പാത്രങ്ങളെ ഇടയ്ക്ക് ചൂടുവെള്ളത്തിൽ കഴുകാൻ മടിക്കേണ്ട.
Be the first to comment