ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ പുറത്തിറക്കി ചൈന; മണിക്കൂറിൽ 600 കിലോമീറ്റര്‍ വേഗം

ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ പുറത്തിറക്കി ചൈന പുതിയ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. മണിക്കൂറിൽ 600 കിലോമീറ്റര്‍ വേഗതയുള്ള മാഗ്‌ലേവ് ട്രെയിൻ ആണ് ചൈന പുറത്തിറക്കിയിരിക്കുന്നത്. രണ്ട് സെറ്റ് കാന്തം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കുഞ്ഞൻ ട്രെയിൻ ആണ് മാഗ്നറ്റ് ലെവിറ്റേഷൻ എന്ന ചുരുക്കപ്പേരിലെ മാഗ്‍ലെവ്.വൈദ്യുതകാന്തിക ശക്തി ഉപയോഗപ്പെടുത്തി ട്രെയിനും പാളവും കൂട്ടി മുട്ടാത്ത രീതിയിലാണ് ഇവ ഓടുന്നത്. മൂന്ന് മണിക്കൂര്‍ വിമാന യാത്രക്ക് ചെലവാകുമെങ്കിൽ അഞ്ച് -5.5 മണിക്കൂര്‍ കൊണ്ട് ഇതേ സ്ഥലത്ത് സൂപ്പര്‍ ട്രെയിനിലൂടെ എത്താൻ ആകും.വിമാനങ്ങൾക്കും നിലവിലുള്ള അതിവേഗ ട്രെയിനുകൾക്കും ഇടയിൽ ആണ് മാഗ്‍ലെവ് ട്രെയിനുകളുടെ സ്ഥാനം. രണ്ട് മുതൽ 10 വരെ കംപാർട്മെന്‍റുകൾ ട്രെയിനിൽ ഉൾക്കൊള്ളിക്കാൻ ആകും.

ഒരു കംപാർട്മെന്‍റിൽ 100 യാത്രക്കാര്‍ക്ക് വരെ യാത്ര ചെയ്യാം. ഏകദേശം 290 കോടി രൂപയിലധികം ചെലവഴിച്ചാണ് ഷാങ്ഹായ് മാഗ്‍ലെവ് ട്രെയിൻ ചൈന നിര്‍മിച്ചത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ കൊമേഴ്സ്യൽ ഇലക്ട്രിക് ട്രെയിൻ ആയിരുന്നു ഇത്. ഇതിനു പിന്നാലെയാണ് ക്വിങ്ദാവോയിൽ പുതിയ ട്രെയിനിൻെറ നിര്‍മാണം പൂര്‍ത്തിയായത്. ഭീമൻ നിര്‍മാണ ചെലവാണ് മാഗ്‍ലെവ് ട്രെയിനുകളുടെ പോരായ്മ. മിക്ക വികസ്വര രാജ്യങ്ങൾക്കും ഇത്തരം ട്രെയിനുകൾ സ്വപ്നമാണ്,. പ്രവര്‍ത്തനം തുടങ്ങി വരുമാനം ലഭിക്കാൻ സമയമെടുക്കും എങ്കിലും പലരാജ്യങ്ങളും മാഗ്‍ലെവ് ട്രെയിനുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്

Be the first to comment

Leave a Reply

Your email address will not be published.


*