കുട്ടികളെ മിടുക്കരാക്കി വളർത്താം; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

മാതാപിതാക്കൾ വളർത്തുന്ന രീതിക്കനുസരിച്ചാണ് കുട്ടികളുടെ സ്വഭാവ രൂപീകരണം നടക്കുക, കുട്ടികളെ വളർത്തുന്നതിൽ ശ്രദ്ധ അല്പം മാറിപ്പോയാൽ ആ കുട്ടിയുടെ സ്വഭാവത്തെയും തുടർന്നു വരുന്ന ജീവിതത്തെയും സാരമായി ബാധിക്കും.ആയതിനാൽ കുട്ടികളെ നന്നായി വളർത്തുവാൻ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട് , അവ എന്തൊക്കെയാണെന്ന് നോക്കാം .

കുട്ടികളെ അവരുടെ കുറവുകളോടെ തന്നെ അoഗീകരിക്കുക. എല്ലാവർക്കും കുറവുകളുണ്ടെന്നും എന്നാൽ അവർ മറ്റുള്ളവരുടെ അംഗീകാരം ആഗ്രഹിക്കുന്നുണ്ടെന്നതും തിരിച്ചറിഞ്ഞ് കുട്ടികളെ അംഗീകരിക്കുക.

കുടുംബത്തിലെ തീരുമാനങ്ങളിൽ കുട്ടികളെയും ഭാഗമാക്കുക. എന്നാൽ കുട്ടികളല്ല വീട്ടിലെ കാരണവരെന്ന് അവരെ ബോധ്യപ്പെടുത്തണം.

കുട്ടികളൾക്ക് പറയാനുള്ളത് അവർക്കൊപ്പം ഇരുന്ന് ശ്രദ്ധയോടെ കേൾക്കുക. മാതാപിതാക്കളുടെ മറ്റ് എന്ത് അത്യാവശ്യങ്ങളെക്കാളും കുട്ടികൾക്ക് പ്രാധാധ്യമുണ്ടെന്ന് ഓർക്കുക.

മൊബൈൽ ഫോൺ കൊടുത്ത് കുട്ടിളെ അടക്കിയിരുത്താൻ ശ്രമിക്കരുത്. തൽക്കാലത്തേക്ക് കുട്ടി അടങ്ങി ഇരിക്കുമെങ്കിലും അത് ബുദ്ധിവികാസം, ഭാഷാനൈപുണ്യം, പഠനം, സാമൂഹികമായി ഇടപെടാനുള്ള കഴിവ്, ശ്രദ്ധ കേന്ദ്രീക്കാനുള്ള കഴിവ് എന്നിവയെ പ്രതികൂലമായി ബാധിക്കും.

കുട്ടികളെ വീടിന് പുറത്ത് കളിക്കാൻ അനുവദിക്കുക. കായികാധ്വാനം കുട്ടികളുടെ മാനസിക ശാരീരിക വളർച്ചക്ക് അത്യാവശ്യമാണെന്ന് ഓർക്കുക.

കുട്ടികളുടെ പഠനത്തിനു വേണ്ടി നിത്യവും നിശ്ചിത സമയം നിജപ്പെടുത്തുക.

കുട്ടികളുടെ സുഹൃത്തുക്കളുമായി മാതാപിതാക്കൾ നല്ല ബന്ധം പുലർത്തണം. ആരൊക്കെയാണ് അവരുടെ സുഹൃത്തുക്കളെന്ന് അറിഞ്ഞിരിക്കുന്നതും അവരുടെ മാതാപിതാക്കളുമായി സുഹൃദ് ബന്ധം പുലർത്തുന്നതും നല്ലതാണ്.

കുട്ടികൾക്ക് മുന്നിൽ കള്ളം പറയാതിരിക്കുക. നമ്മുടെ താൽക്കാലിക ലാഭത്തിനു വേണ്ടി അവരെക്കൊണ്ടും കള്ളം പറയിപ്പിക്കരുത്.

കുട്ടിയുടെ വളർച്ചക്കനുസരിച്ച് അവരുടെ ശരീര സുരക്ഷയെക്കുറിച്ചും ബോധവാന്മാരാക്കുക. എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്യം കുട്ടികൾക്ക് അനുവദിക്കുന്നതാണ് അഭികാമ്യം.

കുട്ടികളോട് ബഹുമാനത്തോടെ സംസാരിക്കുക. എന്നാൽ മാത്രമേ കുട്ടികൾ മറ്റുള്ളവരോടും ബഹുമാനത്തോടെ പെരുമാറൂ. സ്വന്തം ശരീരവും മനസും വേദനിക്കുന്നത് ഇഷ്ടമില്ലാത്തത് പോലെ മറ്റുള്ളവരുടെയും മനസും ശരീരവും വേദനിപ്പിക്കരുതെന്ന് കുട്ടികളെയും ബോധ്യപ്പെടുത്തുക.

Be the first to comment

Leave a Reply

Your email address will not be published.


*