ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സൺ ബഹിരാകാശ യാത്ര വിജയം;ഇന്ത്യക്കാർക്ക് അഭിമാനമായി സിരിഷ

ശതകോടീശ്വരൻ റിച്ചാര്‍ഡ് ബ്രാൻസൻ്റെ സ്വപ്ന പദ്ധതിയായ വിര്‍ജിൻ ഗലാക്റ്റിക്കിൻ്റെ ബഹിരാകാശ യാത്ര വിജയം. വിഎസ്എസ് യൂണിറ്റി എന്ന റോക്കറ്റ് പ്ലെയിനിൽ ബഹിരാകാശത്തേക്ക് പുറപ്പെട്ട ആറംഗ സംഘം യാത്ര പൂർത്തിയാക്കി തിരിച്ചെത്തി. ഒരു മണിക്കൂറോളം നീണ്ട് നിൽക്കുന്നതായിരുന്നു യാത്ര.ഇന്ത്യൻ വംശജ ശിരിഷ ബാൻഡ്‌ല ഉൾപ്പെടുന്ന സംഘം യുഎസിനെ ന്യൂമെക്സിക്കോ സ്പേസ്പേർട്ട് അമേരിക്ക വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ചരിത്രം കുറിച്ച യാത്ര ആരംഭിച്ചത്.
ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 8.10നാണ് യാത്ര ആരംഭിച്ചത്. 53 മൈൽ (88 കിലോമീറ്റർ) ഉയരത്തിൽ എത്തിയ സംഘം 9 മണിയോടെ സംഘം ബഹിരാകാശത്ത് എത്തി.മിനിറ്റുകളോളം പറന്ന സേഷം സ്പേസ്പോർട്ടിലെ റൺവേയിൽ 9.12ന് തൊട്ടു. 11 മിനിറ്റ് കാഴ്ചകൾ കണ്ട് മടങ്ങി.

ഭൂമിയുടെ ഗോളാകൃതി കാണാൻ കഴിഞ്ഞതായും ബഹിരാകാശത്തെ ഭാരമില്ലായ്മ നേരിട്ടനുഭവിക്കാൻ കഴിഞ്ഞതായും സംഘം അറിയിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇന്ത്യൻ സമയം 6.30നാണ് യാത്ര ആരംഭിക്കേണ്ടിയിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം യാത്ര രാത്രി 8.10ലേക്ക് മാറ്റുകയായിരുന്നു. രണ്ട് പൈലറ്റുമാരും നാല് യാത്രക്കാരും ഉൾപ്പെടുന്ന ആറംഗ സംഘമാണ് യാത്ര തിരിച്ചത്. ഇന്ത്യൻ വംശജ സിരിഷ ബാൻഡ്‌ല (34) ഉൾപ്പെടുന്നതായിരുന്നു സംഘം. ആന്ധ്രയിലെ ഗുണ്ടൂരിലാണ് ശിരിഷ ജനിച്ചത്. ഡേവ് മക്കെ, മൈക്കൽ മാസൂച്ചി, ബെഥ് മോസസ്, കോളിൻ ബെനറ്റ് എന്നിവരാണ് മറ്റ് യാത്രക്കാർ.

ബഹിരാകാശത്ത് എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായ വനിതയായി സിരിഷ. ഫ്ലോറിഡ സര്‍വകാലാശാലയുമായി ചേര്‍ന്ന് നടത്തുന്ന ഗവേഷണത്തിൻ്റെ ഭാഗമായ ചില പരീക്ഷണങ്ങളാണ് ദൗത്യത്തിൽ സിരിഷയുടെ ജോലി. ബഹിരാകാശ ടൂറിസത്തിനു തുടക്കം കുറിക്കുന്നതിനു മുന്നോടിയായാണ് വിഎസ്എസ് യൂണിറ്റി പേടകത്തിൽ റിച്ചാര്‍ഡ് ബ്രാൻസൺ അടക്കമുള്ളവർ യാത്ര തിരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*