
ഹൽവ എല്ലാവരുടെയും ഇഷ്ട പലഹാരങ്ങളിൽ ഒന്നാണ്. സാധാരണ കഴിക്കുന്ന ഹൽവയുടെ രുചി ഒന്ന് മാറ്റിപ്പിടിച്ച് വ്യത്യസ്ത രുചിയുള്ള തേങ്ങാ ഹൽവ ഒന്നുണ്ടാക്കി ടേസ്റ്റ് ചെയ്താലോ? അതിഥികൾ വന്നാൽ വ്യത്യസ്തവും രുചികരയുമായ ഒരു വിഭവമായി സന്തോഷത്തോടെ കൊടുക്കുകയും ചെയ്യാം. വീട്ടിൽ തന്നെ എങ്ങനെ തേങ്ങാ ഹൽവ ഉണ്ടാക്കാമെന്ന് നോക്കാം.
പ്രധാന ചേരുവകള്‍
തേങ്ങ (ചിരകിയത്)- 2 കപ്പ്
പച്ചരി- 1/2 കപ്പ്
പഞ്ചസാര- 1/2 കപ്പ്
പശുവിന് നെയ്യ്- 3 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി- 1/4 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്- 10 എണ്ണം
ഉണക്കമുന്തിരി- 10 എണ്ണം
തയ്യാറാക്കുന്ന വിധം
അരി രണ്ടോ മൂന്നോ മണിക്കൂര്‍ വെള്ളത്തില്‍ ഇടുക. ശേഷം അരിയും തേങ്ങയും കുറച്ച് വെള്ളവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. പഞ്ചസാര ആവശ്യത്തിനു വെള്ളം ചേര്‍ത്ത് ഒരു നോണ്‍സ്റ്റിക്ക് പാനില്‍ നന്നായി ചൂടാക്കുക. പഞ്ചസാര നൂല്പ്പരുവമാകുമ്പോള് അരി അരച്ചതും ഏലക്ക പൊടിച്ചതും ചേര്‍ത്ത് ഇളക്കുക. പാനിന്റെ വശങ്ങളില് അരി വേറിടുന്നതു വരെ ഇളക്കണം. ഇത് പശുവിന് നെയ്യ് ചേര്‍ത്ത് നന്നായി ഇളക്കിയതിന് ശേഷം തീ ഓഫ് ചെയ്യുക. പശുവിന് നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്ത് അലങ്കരിക്കാം. രുചികരമായ തേങ്ങാ ഹൽവാ തയ്യാർ.
Be the first to comment