ആശങ്ക ഉയര്‍ത്തി കേരളത്തില്‍ സിക്കയും; പത്തിലധികം ആളുകളില്‍ വൈറസ് ബാധ

സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പത്തു പേരിലാണ് രോഗം കണ്ടെത്തിയത്. ഡെങ്കിപ്പനിക്കും ചിക്കന്‍ഗുനിയക്കും സമാനമായ രോഗലക്ഷണമാണ് സിക്ക വൈറസിനും.കൊതുകുകള്‍ വഴി പടരുന്ന രോഗമാണ് സിക്ക. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വൈറസ് പരത്തുന്നത്. എന്നാല്‍ സിക്ക ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറില്ല.എന്നാല്‍ ഗര്‍ഭിണികളെ ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ തലയോട്ടിക്ക് വളര്‍ച്ചക്കുറവ് ഉള്‍പ്പെടെ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്താനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ഗര്‍ഭിണികള്‍ കൂടുതല്‍ കരുതലെടുക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം. സംസ്ഥാനം അയച്ച 19 സാമ്പിളുകളില്‍ 13ഉം പോസീറ്റീവാണെന്നാണ് സൂചന. തിരുവനന്തപുരത്ത് പനി ബാധിച്ച് ചികിത്സ തേടിയവരില്‍ ഡെങ്കിപ്പനിയുടെയും ചിക്കന്‍ഗുനിയുടെയും ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. പരിശോധനയില്‍ ഇവ രണ്ടുമല്ലെന്ന് തെളിഞ്ഞതോടെയാണ് സാമ്പിളുകള്‍ പൂനെയിലേക്ക് അയച്ചത്.

ഗര്‍ഭിണികളില്‍ സിക്ക ബാധിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് വൈകല്യമുണ്ടാകാന്‍ സാധ്യതയുണ്ട്. പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളാണ് സിക വൈറസിന് കാരണം. രക്തദാനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും രോഗം പകരാം. സിക്ക വ്യാപിക്കുന്നത് തടയാന്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം. കൊതുക് നിര്‍മാര്‍ജന നടപടികള്‍ ശക്തിപ്പെടുത്തും., വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. നിലവില്‍ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോ മരുന്നില്ല. കൊതുക് കടിയേല്‍ക്കാതിരിക്കുകയെന്നത് മാത്രമാണ് പ്രതിരോധ മാര്‍ഗം.

Be the first to comment

Leave a Reply

Your email address will not be published.


*