
ഈ കാലഘട്ടത്തിൽ കുട്ടികളിൽ കണ്ടുവരുന്ന ഒന്നാണ് ഓട്ടിസം . ഓട്ടിസം എന്നത് ഒരു രോഗാവസ്ഥയല്ല മറിച്ച് തന്നിലേക്ക് തന്നെ ഉൾവലിയുന്ന ഒരു സ്വഭാവ വൈകല്യമാണ് എന്നതാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അങ്ങനെ അല്ല ഇതൊരു രോഗാവസ്ഥ ആണെന്ന് പറയുന്നവരുമുണ്ട്. എന്തുമാകട്ടെ, ഓട്ടിസം എന്നത് എന്താണെന്ന് മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്, കാരണം ഓട്ടിസം ബാധിക്കുന്ന കുട്ടികളുടെ എണ്ണം വർഷങ്ങൾ പിന്നിടുന്നതോടെ കൂടി വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാനസികവും ബൗദ്ധികവുമായ വളർച്ചയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ നിമിത്തം ആശയഗ്രഹണം, ആശയവിനിമയം, സാമൂഹീകരണം എന്നീ മൂന്നു മേഖലകളിൽ പ്രകടമായ വ്യത്യാസങ്ങൾ ഓട്ടിസം കുട്ടികളിൽ ഉണ്ടാകുന്നു. ഇതിൽ കൂടുതലും ആൺകുട്ടികൾ ആണ്. അഞ്ച് ഇരട്ടിയാണ് ആൺകുട്ടികളിൽ പെൺകുട്ടികളേക്കാൾ രോഗസാധ്യത.
ഇന്ത്യയിലെ ആൺകുട്ടികളുടെ കണക്കെടുത്താൽ അറുപതുകുട്ടികളിൽ ഒരുകുട്ടിക്ക് ഓട്ടിസം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട് .ഓട്ടിസം ചികിത്സയിൽ ഏറ്റവും പ്രാധാന്യം നേരത്തെ തന്നെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് മികച്ച പരിചരണം നൽകുക എന്നതാണ്.ആയുർവേദത്തിലെ ഓട്ടിസം ചികിത്സയുടെ പ്രാധാന്യം കൂടിവരികയാണ് കാരണം ആയുർവേദത്തിൽ ഓട്ടിസം ചികിത്സ കേവലം ഔഷധസേവ മാത്രമല്ല, മറിച്ച് ഓരോ കുട്ടികളുടെയും ശരീര പ്രകൃതിക്കും മാനസിക പ്രകൃതിക്കും അനുയോജ്യമായി ചിട്ടപ്പെടുത്തിയ ആഹാര-വിഹാരങ്ങളും വിവിധ ചികിത്സകളും ഉൾപ്പെടുന്നതാണ്.
ദഹന സംബന്ധിയായ പ്രശ്നങ്ങൾ ഇത്തരം കുട്ടികളിൽ അധികമായി കാണുന്നത് കൊണ്ട് അവ പരിഹരിക്കുന്നതിനുള്ള ചികിത്സകളാണ് ആദ്യ ഘട്ടത്തിൽ ചെയ്യുന്നത്.കൃത്യമായ ഇടവേളകളിൽ തുടർച്ചയായി ആയുർവേദ ചികിത്സകൾ ചെയ്യുകയാണെങ്കിൽ ഓട്ടിസം ലക്ഷണങ്ങൾ ഫലപ്രദമായി പരിഹരിക്കുവാൻ സാധിക്കും. അതിനാൽ ആദ്യം തന്നെ ഓട്ടിസം എന്താണെന്നും ?അത് എങ്ങനെ കണ്ടെത്താമെന്നും എങ്ങനെ ഫലപ്രദമായ ചികിത്സ ആയുർവേദത്തിലൂടെ നൽകാമെന്നും നാം മനസിലാക്കണം . ഓട്ടിസം സംബന്ധിച്ച എല്ലാ സംശയങ്ങൾക്കും പ്രശസ്ത “ആയുർധാര” ഡോക്ടർ ശങ്കർ പ്രശാന്ത് മൂസത് മറുപടി നൽകുന്നു.
ഓട്ടിസം എന്നത് രോഗമാണോ വൈകല്യമാണോ ?എന്താണ് ഓട്ടിസം ?
ഓട്ടിസം കുട്ടികളിൽ ഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഇല്ലം ആയുർവേദ ഹോസ്പിറ്റലിൽ എന്താണ് കുട്ടികൾക്ക് വേണ്ടിയുള്ള ഭക്ഷണ ക്രമീകരണങ്ങൾ ?
ഓട്ടിസം ചികിത്സയിൽ ആയുർവേദത്തിനുള്ള പങ്കെന്ത് ?
ഓട്ടിസത്തിൽ വളരെയധികം പ്രാധാന്യമുള്ളതാണ് പാരന്റിംഗ്, എങ്ങനെയാണ് കുട്ടികളെ അവരുടെ മാതാപിതാക്കളുമായും , മാതാപിതാക്കളും കുട്ടികളുമായുള്ള പരസ്പര ഇടപെടൽ സ്വാധീനിക്കുക? എന്താണ് ആർട്ട് ഓഫ് പോസിറ്റീവ് പാരന്റിംഗ് ?
ഓട്ടിസം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കുമായി ഡോക്ടറുമായി നേരിട്ട് ബന്ധപ്പെടാം
Dr. Sankar Prasanth Moosath
Medical Director
Illom Ayurveda Heritage
Pallipattu Illom,
Near Thanneermukkom Bund, Alappuzha
Contact : 9037043112
Doctor Consultation available in Chennai, Hyderabad & Bengaluru also.
For Details and Online Consultation, www.illomayurveda.com
Be the first to comment