
മണർകാട് : ഈ പ്രതിസന്ധി കാലത്ത് നിത്യേനയുള്ള പെട്രോൾ , ഡീസൽ വില വർദ്ധന പൊതു ജനത്തെ താങ്ങാവുന്നതിലും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത് .ഭൂരി ഭക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം പെട്രോളിയം വില വർദ്ധനവു മൂലം അനുദിനം ദുസ്സഖമാവുകയാണ് . ഈ സാഹചര്യം മനസിലാക്കി ഓരോ ലിറ്റർ പെടോളിലും ഡീസലിലും അൻപത് (50) പൈസ വീതം കുറവ് ചെയ്ത് കേരളത്തിലാദ്യമായി ഒരു ധീരമായ മാതൃകാ പ്രവർത്തനത്തിന് തുടക്കം കുറിക്കുകയാണ് കോട്ടയം ജില്ലയിലെ മണർകാട് ജംഗ്ഷനു സമീപം 10 വർഷമായി പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം ( H P ) ഡീലർഷിപ്പായ പാറയിൽ ഫ്യൂ വെൽസ്47
ഇത് മൂലം ഇരുപതിനായിരം ലിറ്റർ വീതമുള്ള ഓരോ ലോഡിലും പതിനായിരം ( 10000 ) രൂപയുടെ നഷ്ടമാണ് ഉണ്ടാവുക, ഈ പ്രവർത്തനം സാമൂഹ്യ പ്രതിബദ്ധതയുള്ള കേരളത്തിലെ മറ്റ് പെട്രോളിയം ഡീലർമാർ ഏറ്റെടുക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.ഈ മഹാമാരി കാലത്ത് കോട്ടയം നഗരസഭയ്ക്ക് കോട്ടൺ മാസ്ക് കൾ വിതരണം ചെയ്തതടക്കം, മണർകാട് പഞ്ചായത്ത് പ്രദേശങ്ങളിലും നിരവധി സഹായ പ്രവർത്തനങ്ങളിൽ സഹകരിയ്ക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നതിൽ അഭിമാനമുണ്ട് .ഞങ്ങൾ എടുത്ത ഈ തിരുമാനം ഭീമമായ പെട്രോളിയം നികുതി പണത്തിൽ നിന്നും ഒരു സംഖ്യ കുറവു ചെയ്യാൻ കേന്ദ്ര, കേരള സർക്കാരുകൾക്ക് പ്രേരകമാവുമെന്ന് പ്രതീക്ഷിക്കുന്നു. സദുദ്യമത്തിന് ഏവരുടെയും പരിപൂർണ്ണ പിന്തുണ അഭ്യർത്ഥിക്കുന്നു എന്ന് മാനേജിംഗ് പാർട്ണറായ ബെന്നി പാറയിൽ കൂട്ടിച്ചേർത്തു.
Be the first to comment