ചിക്കൻ പക്കോഡ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

കൊതിയൂറും പക്കോഡ ചൂടാടെ കഴിക്കുവാൻ ആർക്കാനിഷ്ടമല്ലാത്തത് ? നാവിൽ രുചിയുടെ മേളം തന്നെയായിരിക്കും നടക്കുന്നത്. ഇതിന്റെ പുറം ഭാഗം മൊരിഞ്ഞതും കൂടുതൽ ക്രിസ്പിയുമായിരിക്കും. എല്ലാ സായാഹ്ന വേളകളിലും ചായയോടൊപ്പം ആസ്വദിക്കാവുന്ന ആന്ധ്ര ശൈലിയിലുള്ള ഈ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

പ്രധാന ചേരുവകൾ

350 ഗ്രാം എല്ലില്ലാത്ത കോഴിയിറച്ചി

1 കപ്പ് മൈദ
1 കപ്പ് അരിമാവ്
3 ടേബിൾസ്പൂൺ ചോളമാവ്‌
2 മുട്ട
ആവശ്യത്തിന് മുളകുപൊടി
2 ടീസ്പൂൺ മല്ലിപ്പൊടി
1 ടീസ്പൂൺ പൊടിയാക്കിയ കുരുമുളക്
1/2 ടീസ്പൂൺ മഞ്ഞൾ
3 എണ്ണം അരിഞ്ഞ ഉള്ളി
1 കൈപിടി അരിഞ്ഞ മല്ലിയില
2 ടീസ്പൂൺ അരിഞ്ഞ വെളുത്തുള്ളി
2 ടീസ്പൂൺ അരിഞ്ഞ ഇഞ്ചി
1 കൈപിടി കറിവേപ്പില
1 എണ്ണം അരിഞ്ഞ പച്ച മുളക്
1 ടീസ്പൂൺ ജീരകപ്പൊടി
1 ടീസ്പൂൺ കബാബ് മസാല
1 ടീസ്പൂൺ ഗരം മസാലപ്പൊടി
1/2 ടീസ്പൂൺ പെരുങ്കായം
1/2 ടീസ്പൂൺ ബേക്കിങ് പൗഡർ

 

– ചിക്കൻ ഒഴികെയുള്ള ചേരുവകളെല്ലാം നന്നായി യോജിപ്പിക്കുക ഒരു പാത്രത്തിൽ മൈദ, കോൺഫ്ലവർ, അരി മാവ്, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, മഞ്ഞൾ, മുട്ട, അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, പച്ചമുളക്, ജീരകപ്പൊടി, ചിക്കൻ മസാല, ഗരം മസാല, കായപ്പൊടി, ബേക്കിംഗ് പൗഡർ എന്നീ ചേരുവകളെല്ലാം ചേർക്കുക. ഈ മിക്സിലേയ്ക്ക് ചിക്കൻ ചേർക്കുക വെള്ളം ചേർത്ത് ചേരുവകൾ നന്നായി ഇളക്കാം. ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ കൂടി ചേർത്ത് ചേരുവകളെല്ലാം നന്നായി ചിക്കനോട് ചേരാനായി വീണ്ടും നന്നായി ഇളക്കാം. അതിനു ശേഷം രണ്ട് ടീസ്പൂൺ വിനാഗിരി ചേർക്കുക. ഇത് പക്കോറകൾക്ക് കൂടുതൽ രുചി പകരാൻ സഹായിക്കുന്നു.മിശ്രിതം ഫ്രിഡ്ജിൽ വെക്കുക പാചകം ചെയ്യുന്നതിനു മുൻപായി ഒരു പാത്രത്തിലടച്ച് 30 മിനിറ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കുക.:
അതിനുശേഷം ഒരു പാനിൽ കുറച്ച് എണ്ണയെടുത്ത് ചൂടാക്കുക. എണ്ണ ചൂടായിക്കഴിയുമ്പോൾ, ഫ്രിഡ്ജിൽ നിന്നെടുത്ത പക്കോറ മിക്സ് അൽപ്പാൽപ്പമായി ഇതിലിട്ട് വറുത്തെടുക്കുക. തവിട്ട് നിറമാകുന്നതുവരെ ഇത് ഫ്രൈ ചെയ്യുക.തയ്യാറായ പക്കോറകൾ ചൂടോടെ സോസിനൊപ്പം ചേർത്ത് ഒരു ലഘുഭക്ഷണമായി കഴിക്കുകയോ അല്ലെങ്കിൽ മറ്റു ഭക്ഷണത്തോടൊപ്പമുള്ള ഒരു സൈഡ് ഡിഷായോ ശിലമാക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*