കൊതിയൂറും ബീഫ് ചമ്മന്തി

കൊതിയൂറും ബീഫ് ചമ്മന്തി

ചമ്മന്തികൾ പല തരമുണ്ട്ചമ്മന്തിപ്പൊടി പോലെ ബീഫ് ചമ്മന്തിയും ഉപയോഗിക്കാംബീഫ് ചമ്മന്തി എങ്ങനെ തയ്യാറാക്കുന്നതെന്ന് നോക്കാം.ബീഫ് ചമ്മന്തി എങ്ങനെ തയ്യാറാക്കുന്നതെന്ന് നോക്കാം

ചേരുവകള്‍

ബീഫ്- 500 ഗ്രാം

മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍

മല്ലിപ്പൊടി- 1 സ്പൂണ്‍

മുളക് പൊടി- 1 സ്പൂണ്‍

ഗരം മസാല- 1 സ്പൂണ്‍

വെളുത്തുള്ളി- 8 എണ്ണം

ഇഞ്ചി- ഒരു കഷ്ണം

കറിവേപ്പില- 2 തണ്ട്

ഉണക്കമുളക്-10 എണ്ണം

വെളിച്ചെണ്ണ- 5 ടേബിള്‍ സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ് നന്നായി കഴുകി അതിലേക്ക് മഞ്ഞള്‍പ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല, കുറച്ചു ഇഞ്ചി നുറുക്കിയത്, ഉപ്പ് എന്നിവ ചേര്‍ത്ത് തിരുമ്മി അല്‍പം വെള്ളവും ചേര്‍ത്ത് കുക്കറില്‍ പകുതി വേവിക്കുക. അതിനു ശേഷം ബീഫ് കട്ടിയുള്ള ഒരു പാനില്‍ ഇട്ട് നന്നായി ഡ്രൈ റോസ്റ്റ് ചെയ്യുക. ജലാംശം എല്ലാം നീങ്ങി നല്ല വരണ്ട ബീഫ് ആണ് വേണ്ടത്.

ഉണക്കമുളക് എരിവിന് അനുസരിച്ചു വേണ്ടത് തീയില്‍ ചുട്ടെടുക്കുക. ഉണക്കമുളകും ഡ്രൈ റോസ്റ്റ് ചെയ്ത ബീഫുമായി മിക്സിയില്‍ പൊടിച്ചെടുക്കുക. അതിനു ശേഷം ഒരു കട്ടിയുള്ള പാന്‍ അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിക്കുക.ചൂടായ വെളിച്ചെണ്ണയിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചത് അല്ലെങ്കില്‍ ചെറുതായി നുറുക്കിയതും കറിവേപ്പിലയും ഇടുക. അതിനുശേഷം അരച്ച് വച്ച ബീഫ് മീഡിയം തീയില്‍ വച്ച് നന്നായി മൊരിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്തുകൊടുക്കുക.

ചിക്കന്‍ ബിരിയാണി ഉണ്ടാക്കാം വളരെ എളുപ്പത്തിൽഎളുപ്പത്തിൽ തയാറാക്കാം രുചികരമായ രസംചുമ്മാ കഷണം വെട്ടിക്കൂട്ടിയാൽ അവിയലാവില്ലഎളുപ്പത്തിൽ ഒരു ചിക്കൻ ഫ്രൈഡ് റൈസ്ഉഴുന്നുവട വളരെ എളുപ്പത്തില്‍ ഉണ്ടാക്കാം

Be the first to comment

Leave a Reply

Your email address will not be published.


*