കാലവർഷം: സംസ്ഥാനത്ത് 16 % മഴക്കുറവ്

കാലവർഷം ആദ്യ 15 ദിവസം പിന്നിട്ടപ്പോൾ കേരളത്തിൽ ഇതുവരെ 16% മഴക്കുറവ്.ഈ സീസണിൽ കേരളത്തിൽ 299 മിമീ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ ലഭിച്ചത് 250 മിമീ മാത്രം.കോട്ടയം,പത്തനംതിട്ട ജില്ലകളിൽ മാത്രം സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. മറ്റ് 12 ജില്ലകളിലും കുറവ് മഴയാണ് രേഖപ്പെടുത്തിയത്.

ജൂൺ 3 ന് കാലവർഷം കേരളത്തിൽ എത്തിയെങ്കിലും തുടക്കം ഇത്തവണ ദുർബലമായിരുന്നു. ബംഗാൾ ഉൾക്കടൽ ന്യുനമർദം പ്രതീക്ഷിച്ചത് പോലെ ശക്തമാക്കാത്തത് അറബിക്കടലിൽ കാലവർഷ കാറ്റിനെ പ്രതികൂലമായി ബാധിച്ചു.കഴിഞ്ഞ 15 ദിവസത്തിൽ ആകെ 4 ദിവസം മാത്രമാണ് സാധാരണയിൽ കൂടുതൽ മഴ ലഭിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*