കെ.സുധാകരൻ പുതിയ കെപിസിസി പ്രസിഡൻ്റ്

കെ.സുധാകരൻ എംപിയെ പുതിയ കെപിസിസി പ്രസിഡൻ്റായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. തീരുമാനം രാഹുൽ ഗാന്ധി സുധാകരനെ അറിയിച്ചുമുല്ലപ്പള്ളി രാമചന്ദ്രനു പകരമാണ് പുതിയ നിയമനം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലും ഡൽഹിയിലും കേന്ദ്രീകരിച്ച് നടന്ന ചർച്ചകൾക്ക് ഒടുവിലാണ് കെ. സുധാകരന്റെ പേര് ഹൈക്കമാൻഡ് അംഗീകരിച്ചത്.താരിഖ് അൻവർ നേരത്തെ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിൽ കോൺഗ്രസിലെ മുതിർന്ന എഴുപത് ശതമാനം നേതാക്കളും കെ സുധാകരൻ അധ്യക്ഷനാകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സംഘടനയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ സുധാകരന് കഴിയുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ.

കണ്ണൂർ നടാൽ സ്വദേശിയായ സുധാകരൻ 1948 മേയ് 11ന് ജനിച്ചു. കെ.എസ്.യു താലൂക്ക് പ്രസിഡൻ്റായി രാഷ്ട്രീയത്തിൽ തുടക്കം.

1969 ലെ പിളർപ്പിൽ സംഘടനാ കോൺഗ്രസിനൊപ്പം. 1977 ൽ ജനതാ പാർട്ടിയിൽ. 1981 ലെ ജനതാപാർട്ടി കേരള ഘടകത്തിലെ പിളർപ്പിൽ കെ.ഗോപാലനൊപ്പം നിന്നു.

1986-ൽ കോൺഗ്രസിലെത്തി.എ.കെ.ആൻറണി മന്ത്രിസഭയിൽ (2001-04) വനം, സ്പോർട്സ് മന്ത്രിയായിരുന്നു. മൂന്നു തവണ (1996, 2001, 2006) കണ്ണൂരിൻ്റെ പ്രതിനിധിയായി കേരള നിയമസഭയിൽ. രണ്ടു തവണ (2009, 2019) കണ്ണൂരിൽ നിന്നും ജയിച്ച് ലോക്സഭയിൽ.

7 തവണ നിയമസഭയിലേക്കും 3 തവണ ലോക്സഭയിലേക്കു മത്സരിച്ചു. 5 ജയം 5 തോൽവി.പത്ത് വർഷം(1991-2001) കണ്ണൂർ ഡിസിസി പ്രസിഡൻ്റായിരുന്നു. 2018 മുതൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റാണ്.

സംഘടനാസംവിധാനം മെച്ചപ്പെടുത്തലും ഗ്രൂപ്പ് മാനേജ്മെന്റും ആയിരിക്കും അധ്യക്ഷപദത്തിലെത്തുന്ന സുധാകരന്റെ വെല്ലുവിളികൾ

Be the first to comment

Leave a Reply

Your email address will not be published.


*