ട്വിറ്ററിലും വരുന്നു റിയാക്ഷൻ ബട്ടണുകൾ

മൈക്രോ-ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിൽ റിയാക്ഷൻ ബട്ടണുകൾ വരുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഹൃദയചിഹ്നത്തോടെ ‘ലൈക്ക്’ ബട്ടണുകൾ മാത്രമാണ് ട്വിറ്ററിലുള്ളത്. റിയാക്ഷൻ ബട്ടണുകൾ വരുന്നതോടെ ട്വീറ്റുകൾക്ക് വ്യത്യസ്ത പ്രതികരണങ്ങൾ അറിയിക്കാനാകും.ഫേസ്ബുക്കിലേത് പോലെ “Likes”, “Cheer”, “Hmm”, “Sad”, “Haha” റിയാക്ഷനുകളാണ് ട്വിറ്ററിൽ വരികയെന്ന് സോഷ്യൽ മീഡിയ ഗവേഷകയായ ജെയ്ൻ മാൻചും വോങ് പറയുന്നു.

സമൂഹമാധ്യമ ഭീമനായ ഫേസ്ബുക്ക് 2016ലാണ് റിയാക്ഷൻ ബട്ടൺ ഉൾപ്പെടുത്തിയത്. ട്വിറ്ററിന്‍റെ “Sad”, “Haha” റിയാക്ഷനുകൾ ഫേസ്ബുക്കിലേതിന് സമാനമായിരിക്കുമെന്നാണ് വിവരം. “Cheer”, “Hmm” റിയാക്ഷനുകൾ വ്യത്യസ്തമായിരിക്കും. ദേഷ്യം പ്രകടിപ്പിക്കാനുള്ള ‘angry’ റിയാക്ഷൻ ഉൾപ്പെടുത്തില്ല.

Be the first to comment

Leave a Reply

Your email address will not be published.


*