18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനേഷൻ സൗകര്യമൊരുക്കി കോട്ടയം കിംസ് ഹെൽത്ത് ആശുപത്രി….

കോട്ടയം : കിംസ് ഹെൽത്ത് ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ സേവനം പുനരാരംഭിച്ചു. സിറം ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും നേരിട്ടാണ് കോവി ഷീൽഡ് വാക്സിൻ വാങ്ങിയിരിക്കുന്നത്.18 വയസിനു മുകളിലുള്ള എല്ലാവർക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കോവിൻ സൈറ്റ്, ആരോഗ്യ സേതു ആപ്പ് വഴി വാക്സിൻ തിയ്യതി തിരഞ്ഞെടുക്കാനും, സ്ലോട്ടുകൾ എടുക്കാനും സാധിക്കുന്നതാണ്. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങൾ, ബാങ്കുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്ക് വാക്സിനേഷൻ നൽകുന്നതിന് കോട്ടയം കിംസ് ഹെൽത്ത് ആശുപത്രി പ്രത്യേകമായി സഹകരിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9072726190 എന്ന നമ്പറിൽ ബന്ധപ്പെടുക..

Be the first to comment

Leave a Reply

Your email address will not be published.


*