എം ബി രാജേഷ്; പുതിയ നിയമസഭാ സ്പീക്കർ

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി സിപിഎമ്മിലെ എം.ബി.രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ പി.സി.വിഷ്ണുനാഥിനെ 40 ന് എതിരെ 96 വോട്ടുകൾക്ക് ആണ്
പരാജയപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സാമാജികനാണ് രാജേഷ്.

ഭരണപക്ഷത്ത് നിന്ന് മൂന്നും പ്രതിപക്ഷത്ത് നിന്ന് ഒരാളും വോട്ടെടുപ്പിന് എത്തിയിരുന്നില്ല. രാജേഷിനെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേര്‍ന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. രാവിലെ പ്രോടേം സ്പീക്കറുടെ നേതൃത്വത്തില്‍ നടന്ന വോട്ടെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്.

കേരള നിയമസഭയുടെ 21 മത്തെ അധ്യക്ഷനാണ്. രണ്ടു തവണ (2009, 2014 ) പാലക്കാട്ടു നിന്നുള്ള ലോക്സഭാംഗമായിരുന്നു. ബാലകൃഷ്ണൻ നായരുടെ എം.കെ.രമണിയുടെയും മകനായി 1971 മാർച്ച് 12ന് പഞ്ചാബിലെ ജലന്തറിലാണ് ജനനം. ആർ. നിനിതയാണ് ഭാര്യ.നാളെയും, വ്യാഴവും സഭ ചേരില്ല. വെള്ളിയാഴ്ച സഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും

Be the first to comment

Leave a Reply

Your email address will not be published.


*