സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച്‌ അനിശ്ചിതത്വം തുടരുന്നു.

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച്‌ അനിശ്ചിതത്വം തുടരുന്നു.

പരീക്ഷ സംബന്ധിച്ച്‌ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്. പരീക്ഷക്ക് മുന്നോടിയായി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചുള്ള ഫോക്കസ് ഏരിയ തീരുമാനിച്ചുവെന്ന പ്രചാരണം ഇന്നലെ ശക്തമായിരുന്നു. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്നും വിദ്യാഭ്യാസവകുപ്പ് വിശദീകരിച്ചു. പ്ലസ് ടു ക്ലാസ് തുടങ്ങാനിരിക്കെ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പില്‍ കടുത്ത ആശയക്കുഴപ്പമാണ് തുടരുന്നത്.

പഠനം മുഴുവന്‍ ഓണ്‍ലൈനിലേക്ക് മാറിയതോടെ കഴിഞ്ഞ അധ്യയനവര്‍ഷം നടന്നത് എസ്‌എസ്‌എല്‍സി പ്ലസ് ടു പരീക്ഷകള്‍ മാത്രമാണ്.ബാക്കി ക്ലാസുകാര്‍ക്കല്ലാം പരീക്ഷയില്ലാതെ സ്ഥാനക്കയറ്റം കിട്ടി.
പക്ഷെ എസ്‌എസ്‌എല്‍സി പോലെ മറ്റൊരു പ്രധാന പൊതുപരീക്ഷയാ പ്ലസ് വണ്ണിൻ്റെ കാര്യത്തിലാണ് പ്രതിസന്ധി. പരീക്ഷ നടന്നില്ലെന്ന് മാത്രമല്ല, പ്ലസ് ടു ക്ലാസ് തുടങ്ങാനും സമയമായി. പ്ലസ് വണ്‍ പരീക്ഷയില്ലാതെ എങ്ങിന പ്ലസ് ടു ക്ലാസ് തുടങ്ങുമെന്നതിലാണ് പ്രശ്നം. പ്രതിസന്ധി മറികടക്കാന്‍ പല തരം വഴികള്‍ ആലോചിക്കുകയാണ് വിദ്യാഭ്യാസവകുപ്പ്.

Be the first to comment

Leave a Reply

Your email address will not be published.


*