
ഹൃദ്രോഗ ECMO ചികിത്സയിൽ അത്യപൂർവ നേട്ടവുമായി കോട്ടയം കാരിത്താസ് ആശുപത്രി
കുടലിലെ അണുബാധയെത്തുടർന്ന് ഹൃദയപേശികൾക്ക് ക്ഷതം സംഭവിച്ചു, മരണത്തോട് മല്ലിട്ട യുവതിയെ ECMO സപ്പോർട്ടോടെ ജീവത്തിലേക്കു തിരികെയെത്തിച്ചു കാരിത്താസ് ആശുപത്രി.
കുടലിലെ അണുബാധയെത്തുടർന്ന് ഹൃദയ സ്‌തംഭനവും രക്തസമ്മർദ്ദവും തീരെകുറഞ്ഞു ഹൃദയപേശികൾക്ക് ക്ഷതവും സംഭവിച്ചു, അത് ശരീരത്തിലെ മറ്റു അവയവങ്ങളെ ബാധിക്കുന്ന അവസ്ഥയിലാണ് ഷാരോൺ എന്ന 32 വയസുള്ള കോട്ടയം സ്വദേശിനി റെഫർ ചെയ്യപ്പെട്ടു കാരിത്താസ് ഐ സി യുവിൽ അഡ്മിറ്റാകുന്നത്. യുവതിയുടെ നില അതീവ മോശമായതിനെത്തുടർന്നു, ചീഫ് കാർഡിയോ തൊറാസിക് സർജൻ ഡോ. രാജേഷ് എം രാമൻകുട്ടി, ചീഫ് ഇന്റെർവെൻഷനൽ കാർഡിയോളോജിസ്റ് ഡോ. ദീപക് ഡേവിഡ്‌സൺ, ഡോ. ജോണി ജോസഫ്, ഡോ. നിഷ പാറ്റാനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രത്യേക തയ്യാറെടുപ്പോടെ ECMO (മെക്കാനിക്കൽ സർകുലേറ്ററി സപ്പോർട്ട്) ചികിത്സ നൽകി അഞ്ചു ദിവസം നീണ്ടു നിന്ന കഠിന പ്രയത്‌നത്തിലൂടെ ഹൃദയ പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്തി, രക്ത സമ്മർദ്ദം നിജപ്പെടുത്തി ഇതു മറ്റു അവയവങ്ങളെ ബാധിക്കാതെ രോഗിയെ രക്ഷപെടുത്തി.
ഹൃദയത്തിന്റെ പ്രവർത്തനം തീരെകുറഞ്ഞു ഇതു മറ്റു ശരീര അവയവങ്ങളെ ബാധിച്ചു അതീവ ഗുരുതരാവസ്ഥയിലാകുന്ന രോഗികകൾക്കാണ്, ECMO ചികിത്സ ഗുണം ചെയുന്നത്. ഹൃദയപേശികളുടെ പ്രവർത്തനം പൂർവ്വ സ്ഥിതിയിൽ ആകും വരെ, ഹൃദയത്തിന്റെ പ്രവർത്തനം ഈ മെഷിന്റെ സഹായത്തോടെ നിർവ്വഹിക്കാൻ പറ്റും എന്നതാണിതിന്റെ മേന്മ.
കാരിത്താസിലെ വിവിധ വിഭാഗങ്ങളുടെ ഏകോപനവും ഒപ്പം വിദഗ്ദ്ധ ഡോക്ർമാരായ ഡോ. ജിബു ഈപ്പൻ മാത്യു, ഡോ. പ്രസൂൺ കുരുവിള, ഡോ. ടോം കുര്യൻ, ഡോ. ആശിഷ് എബി മാമൻ എന്നിവരുടെയും മറ്റു ആരോഗ്യ പ്രവർത്തകരുടെയും സഹകരണം കൊണ്ടാണ് ഈ കോവിഡ് കാലത്തും ECMO ചികിത്സ വിജയിപ്പിക്കാൻ സാധിച്ചെതെന്നു ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത്, അറിയിച്ചു. കേരളത്തിലെ ഏറ്റവും കൂടുതൽ ECMO സർവൈവേർസ് ഉള്ള ആശുപത്രിയാണ് കാരിത്താസ്.
Be the first to comment