യാസ് ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത;

യാസ് ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റ് ‘യാസ്’ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടതായി
കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ചവരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ ബുധനാഴ്ച വരെ ആറ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ചവരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ ബുധനാഴ്ച വരെ ആറ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

24-05-2021 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
25-05-2021 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
26-05-2021 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘യാസ്’ ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. മെയ് 26 നു പുലർച്ചയോടെ പശ്ചിമ ബംഗാൾ – വടക്കൻ ഒഡിഷ തീരത്തെത്തുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം കേരള തീരത്തു മത്സ്യബന്ധനത്തിനു തടസമില്ല.
ഇന്ന് മധ്യ ബംഗാൾ ഉൾക്കടൽ സമുദ്രമേഖലകളിൽ മണിക്കൂറിൽ 65 മുതൽ 75 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 85 കിമീ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്. വടക്ക് ബംഗാൾ ഉൾക്കടൽ, ഒഡിഷ-പശ്ചിമബംഗാൾ – ബംഗ്ലാദേശ്‌ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 60 കിമീ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

തെക്ക്- പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 60 കിമീ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്. മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ, ഒഡിഷ-പശ്ചിമബംഗാൾ – ബംഗ്ലാദേശ്‌ തീരം എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാവുകയും ഉയർന്ന തിരമാലകൾ അനുഭവപ്പെടുകായും ചെയ്യും. ആൻഡമാൻ തീരത്തും അതിനോട് ചേർന്ന മധ്യ-കിഴക്ക് ബംഗാൾ ഉൾക്കടലിലും കടൽ പ്രക്ഷുബ്ധമായിരിക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*