അമിത മേക്കപ്പ് ;കൗമാരക്കാർ പ്രത്യേകം സൂക്ഷിക്കുക

അമിത മേക്കപ്പ് ;കൗമാരക്കാർ പ്രത്യേകം സൂക്ഷിക്കുക

അണിഞ്ഞൊരുങ്ങി നടക്കുവാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല ,സൗന്ദര്യ വർദ്ധനവിനായി കോസ്മെറ്റിക് ഉൽപ്പന്നങ്ങളുടെ വലിയ ഒരു കളക്ഷൻസ് തന്നെയുണ്ടാവും മിക്കവരുടെയും കൈവശം, പ്രത്യേകിച്ച് കൗമാരക്കാരിൽ, എന്നാൽ ഇവക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ആരും കാര്യമാക്കാറേയില്ല . ചില കോസ്മെറ്റിക്​ ഉൽപന്നങ്ങളിൽ അപകടകരമായ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട് . ഇവ ​ കൗമാരക്കാരുടെ ഹോർമോൺ നിലകളെയും ചർമത്തിന്‍റെ ആരോഗ്യത്തെയും തന്നെ അപകടമാം വിധം ബാധിക്കാവുന്നവയാണ് . അമിത അളവിൽ സ്ഥിരമായി സൗന്ദര്യവർധക വസ്​തുക്കൾ ഉപയോഗിക്കുന്നത്​ സ്​കിൻ കാൻസറിനും വന്ധ്യതക്കും വരെ കാരണമായേക്കാം.

കോസ്​മെറ്റിക്​ ഉൽപന്നങ്ങൾ കൂടുതലും ദ്രവരൂപത്തിലുള്ളവയാണ്​. അധികസമയം ഇവ ചർമത്തിൽ തുടരുന്നത്​ ബാക്​ടീരിയ പടരാൻ സാഹചര്യമൊരുക്കുന്നു. ഹോസ്​റ്റലുകളിലും മറ്റും താമസിക്കുന്ന കുട്ടികൾ ഒരേ മേക്കപ് കിറ്റ്​ ഉപയോഗിക്കുമ്പോൾ ബാക്​ടീരിയ പടരാൻ സാധ്യത കൂടുതലാണ്​.വാങ്ങിക്കുന്ന ഉൽപന്നങ്ങൾ സ്വന്തം ചർമത്തിന്​ ചേരുന്നവയാണെന്നും സുരക്ഷിതമാണെന്നും ഉറപ്പുവരുത്തണം. ഇത്തരം ഉൽപന്നങ്ങളുടെ വിലയിലല്ല ഗുണത്തിലാണ്​ ശ്രദ്ധിക്കേണ്ടത്​.

ചർമ സംരക്ഷണമാണ്​ മുഖ്യമായ മറ്റൊരു കാര്യം. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ്​ മേക്കപ്​ മുഴുവൻ കഴുകാൻ മറക്കരുത്​. കൃത്യമായ ഇടവേളകളിൽ ഫ്രൂട്​സോ നാച്വറൽ സ്​ക്രബുകളോ ഉപയോഗിച്ച്​ ചർമം ഫ്രഷ്​ ആക്കുന്നതും പ്രധാനമാണ്​.

Be the first to comment

Leave a Reply

Your email address will not be published.


*