ഏറ്റുമാനൂർകാർക്ക് ഇനി ആശങ്ക വേണ്ട: പച്ചക്കറി ഇനിമുതൽ വീട്ടുപടിക്കൽ

ഏറ്റുമാനൂർ : കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പച്ചക്കറി ഉൽപ്പന്നങ്ങൾ വീടുകളിൽ എത്തിക്കുന്നതിന് സംവിധാനമൊരുക്കി ഏറ്റുമാനൂർ വെജിറ്റബിൾ മാർട്ട്. ഏറ്റുമാനൂരിൽ നിന്ന് 5 കിലോമീറ്റർ ചുറ്റളവിനുള്ളിൽ വരുന്നതും 250 രൂപയ്ക്ക് മുകളിൽ പച്ചക്കറി ഓർഡർ ചെയ്യുന്നതുമായ ഉപഭോക്താക്കൾക്കാണ് ഹോം ഡെലിവറി സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത് . രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഈ സേവനം ലഭ്യമാണ്. 9072314440 എന്ന വാട്സ്ആപ്പ് നമ്പർ മുഖേന സാധനങ്ങൾ ഓർഡർ ചെയ്യാവുന്നതാണ്. കൂടിവരുന്ന കോവിഡ പശ്ചാത്തലം കണക്കിലെടുത്താണ് ഏറ്റുമാനൂർ വെജിറ്റബിൾ മാർട്ട് പ്രൊപ്രൈറ്റർമാർ ഈ സൗകര്യ ഉപഭോക്താക്കൾക്കായ് ഒരുക്കിയിരിക്കുന്നത്.ഏറ്റവും മിതമായ നിരക്കിൽ മികച്ച ഗുണമേന്മയുള്ളതും ഫ്രഷുമായ പച്ചക്കറികൾ ലഭ്യമാക്കുന്നതിനാൽ ഈ പ്രതിസന്ധി കാലഘട്ടത്തിൽ ഏറ്റുമാനൂർക്കാർക്ക് ഈ സൗകര്യം പ്രയോജനമാവും.കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും വലിയതും സംഭരണശേഷി കൂടിയ പച്ചക്കറി വോൾസെയിൽ & റീട്ടേൽ സ്ഥാപനം കൂടിയാണ് ഏറ്റുമാനൂർ വെജിറ്റബിൾ മാർട്ട്.

Be the first to comment

Leave a Reply

Your email address will not be published.


*