ഇന്ന് ചെറിയ പെരുന്നാൾ : കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള ആഘോഷങ്ങൾ മാത്രം

ഇന്ന് ചെറിയ പെരുന്നാൾ : കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള ആഘോഷങ്ങൾ മാത്രം

 

വൃതശുദ്ധിയുടെ മനസ്സോടെയാണ് വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത് ചൊവ്വാഴ്ച മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാൽ 30 നാൾ പൂർത്തിയാക്കിയ ശേഷം ഇന്നാണ് ഈദുൽഫിത്തർ ആഘോഷിക്കുന്നത്.

കോവിഡ് മഹാമാരിയില്‍ കടുത്ത നിയന്ത്രണങ്ങളിലാണ് ആഘോഷങ്ങൾ നടക്കുക . ഈദ് ഗാഹുകളും പൊതു പ്രാര്‍ഥനകളും ഇല്ലാത്തതിനാല്‍ വീടുകളില്‍ ഒതുങ്ങിയുള്ള ആഘോഷിക്കുവാനാണ് നിർദ്ദേശിച്ചിട്ടുള്ളത്

ഒരുമാസത്തെ വ്രതശുദ്ധിയുടെ നിറവിലാണ് വിശ്വാസികൾ . കോവിഡ് മഹാമാരിക്കൊപ്പമാണ് ഇത്തവണയും ചെറിയ പെരുന്നാള്‍. കൂടിച്ചേരലില്ലാതെ, പുതു വസ്ത്രമില്ലാതെ വീടുകൾക്കുള്ളിലായിരിക്കും ആഘോഷം. പള്ളികളിലെയും മറ്റ് പൊതു ഇടങ്ങളിലേയും ഈദ് നമസ്കാരങ്ങൾക്ക് പകരം വീടിനുള്ളിലെ പ്രാർത്ഥനകളിൽ വിശ്വാസികൾ പങ്കുചേരും. ബന്ധുവീടുകളിലെ സന്ദർശനം ഉൾപ്പെടെ പാടില്ലെന്ന കർശന നിർദ്ദേശമാണ് സർക്കാരിൽ നിന്നും മത പണ്ഡിതരിൽ ‍ നിന്നും വിശ്വാസികൾക്ക് ലഭിച്ചത്.

കഴിഞ്ഞ തവണ ചെറിയ പെരുന്നാളിന് ചെറിയ ഇളവുകള്‍ കിട്ടിയിരുന്നെങ്കിലും കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ ഒട്ടും നിയന്ത്രണങ്ങൾക്ക് ഇളവില്ല. സ്വന്തം ആരോഗ്യത്തേക്കാള്‍ ഉപരി സമൂഹത്തിലെ ഓരോ മനുഷ്യനും വേണ്ടിയായിരിക്കും മനസുകൊണ്ട് അടുത്ത് ശരീരം കൊണ്ടകന്നുള്ള ഈ പെരുന്നാളിലെ പ്രാർത്ഥന .

Be the first to comment

Leave a Reply

Your email address will not be published.


*