
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു.പവന്റെ വില 160 രൂപ കുറഞ്ഞ് 35,600 രൂപയിലെത്തി. 4450 രൂപയാണ് ഗ്രാമിന്. 35,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
യുഎസ് ട്രഷറി ആദായം വർധിച്ചത് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചു. വിലക്കയറ്റ ഭീതിയിൽ ഡോളറിന്റെ മൂല്യത്തിൽ കഴിഞ്ഞദിവസം ഇടിവുണ്ടായതും സ്വർണവില കുറയാനിടയാക്കി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,640 രൂപയായി കുറഞ്ഞു.
Be the first to comment