ചട്ടിപ്പത്തിരി തയ്യാറാക്കാം നാവില്ലെന്നും കൊതിയൂറിക്കും മലബാറി തനത്..

ചട്ടിപ്പത്തിരി തയ്യാറാക്കാം

നാവില്ലെന്നും കൊതിയൂറിക്കും മലബാറി തനത് വിഭവമാണ് ചട്ടിപ്പത്തിരി. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങളിൽ ഒന്നാണിത് . തയ്യറാക്കുന്ന വിധം പരിചയപ്പെടാം.

ചേരുവകൾ

സവാള: 3 ഇടത്തരം വലുപ്പം

പെരുംജീരകം: 1/2 ടീസ്പൂണ്

ഇഞ്ചി: 1 ടീസ്പൂണ്

വെളുത്തുള്ളി : 1 ടീസ്പൂൺ

പച്ചമുളക്: 5-6

മല്ലി ഇല: ഒരു കൈ പിടി

കുരുമുളക് പൊടി: 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി : 1/2 ടീസ്പൂൺ

ഗരം മസാല: 1/2 ടീസ്പൂൺ

എണ്ണ: 3 ടീസ്പൂൺ

മുട്ട: 3 എണ്ണം

ചിക്കൻ : 2 ചിക്കൻ ബ്രെസ്റ്റ്

കറിവേപ്പില: ആവശത്തിന്

ഉപ്പ്: ആവശത്തിന്

ബാറ്ററിനായി മൈദ മാവ്: ഒരു കപ്പ് പ്ലസ് 3/4 കപ്പ് വെള്ളം:,
2.5 കപ്പ് വെള്ളം

പാകം ചെയ്യുന്ന വിധം

എണ്ണയിലേക്ക് പെരുംജീരകം ഇട്ട് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് ഇളക്കുക. മല്ലിയിലയും പച്ചമുളകും ചേർത്ത്വീണ്ടും വഴറ്റുക. ഇനി ഉള്ളിയും ആവശ്യത്തിന് ഉപ്പും ചേര്ത്ത് നന്നായി വഴറ്റുക. ഇപ്പോള് മഞ്ഞൾപ്പൊടി ചേർത്ത് അതിൻറെ പച്ച മണം പോകുന്നതുവരെ ഇളക്കുക. ഇതിലേക്ക് ഗരം മസാല. കുരുമുളക് പൊടി ചേർക്കുക , മുട്ടയുടെ ലെയറിനു കുറച്ച് സവാള മസാല മാറ്റി വെക്കുക. ബാക്കി ഉള്ളതില് വേവിച്ച ചിക്കന് (എല്ലില്ലാതെ) ചേർത്ത് നന്നായി ഇളക്കുക, നിങ്ങളുടെ രുചിക്ക് അനുസരിച്ച് ഉപ്പും കുരുമുളകും ചേർക്കുക .മൈദ മാവ്, വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവ ഉപയോഗിച്ച് ബാറ്റർ ഉണ്ടാക്കുക, ഈ അളവിൽ മുട്ട മിശ്രിതത്തില് ദോശ മുക്കി എടുക്കുക . അത് ഓയിൽ തേച്ച അടിക്കട്ടിയുള്ള പാത്രത്തിലേക്ക് മാറ്റുക എന്നിട്ട് ചിക്കൻ , മുട്ട എന്നിവ കൊണ്ട് ലെയർ ചെയ്യുക. ഞാൻ മുട്ടയുടെ രണ്ട് ലെയർ ആണ് വച്ചത് , ബാക്കിയുള്ളത് ചിക്കന് ലെയർ ആണ്. അവസാന ലെയർ ദോശ ആയിരിക്കണം. ഇനി ബാക്കിയുള്ള മുട്ട മിശ്രിതം വശങ്ങളിലേക്കും മുകളിലേക്കും ഒഴിക്കുക, വശങ്ങളില് അല്പം എണ്ണ ഒഴിക്കുക, ഓരോ വശത്തും 8-10 മിനിറ്റ് കുറഞ്ഞ തീയില് വേവിക്കുക.ഇങ്ങനെ നാവിൽ കൊതിയൂറും വിഭവമായ ചട്ടിപത്തിരി തയ്യാറാക്കിയെടുക്കാം .

Be the first to comment

Leave a Reply

Your email address will not be published.


*