
റിലയൻസ് റീട്ടെയിൽ: ലോകത്ത് അതിവേഗ വളർച്ചയുള്ള രണ്ടാമത്തെ റീട്ടെയില
ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ ലോകത്ത് അതിവേഗം വളർച്ച ഉള്ള രണ്ടാമത്തെ ടൈലർ ആയി പട്ടികയിൽ സ്ഥാനം പിടിച്ചു.250 ചില്ലറ വ്യാപാരികളുടെ ആകെ പട്ടികയിൽ ഇന്ത്യയിൽനിന്ന് റിലയൻസ് മാത്രമാണ് സ്ഥാനം പിടിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 41.8 ശതമാനം വർദ്ധനവാണ് കമ്പനിയുടെ വളർച്ചയിൽ ഉണ്ടായിട്ടുള്ളത്.
പലചരക്ക് ഉൽപ്പന്നങ്ങൾ കൺസ്യൂമർ ഇലക്ട്രോണിക്സ് ഫാഷൻ ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിലാണ് റിലയൻസിന് ആധിപത്യം ഉള്ളത്. റീട്ടെയിൽ സ്റ്റോറുകളുടെ എണ്ണത്തിൽ 13.1 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ആഗോള പട്ടികയിൽ റീട്ടെയിൽ വാൾമാർട്ടിനാണ് ഒന്നാം സ്ഥാനം. ആമസോൺ ഡോട്ട് കോമിന് രണ്ടാംസ്ഥാനത്തും ഉണ്ട് അതിവേഗം വളരുന്ന വ്യാപാര ശൃംഖലയുടെ കാര്യത്തിലാണ് ഇന്ത്യയിൽനിന്നുള്ള റിലയൻസ് റീട്ടെയിൽ രണ്ടാമതെത്തിയത്
Be the first to comment