പരമ്പരാഗത ശൈലിയില്‍ ആധുനിക സൗകര്യങ്ങള്‍ കൂട്ടിയിണക്കിയ സമ്മിശ്ര ഭവനം

പൂമുഖവരാന്തയും മുന്നോട്ടു നീട്ടിയെടുത്ത കാര്‍പോര്‍ച്ചും വുഡന്‍ വര്‍ക്കുകളും എല്ലാം പഴമയെ പ്രതിനിധാനം ചെയ്യുന്നു; എന്നാല്‍ ഇന്‍റീരിയര്‍ ഡക്കറേഷന്‍ മോഡേണ്‍ ശൈലിയിലാണ്

പഴയകാല വാസ്തുശൈലിയില്‍ എന്നാല്‍ ആധുനിക സൗകര്യങ്ങളെല്ലാം കൂട്ടിയിണക്കിയപ്പോള്‍ ലഭിച്ച ഒരു സമ്മിശ്ര ഭാവം ഈ വീടിനകത്തും പുറത്തുമുണ്ട്.

കോഴിക്കോട് കക്കോടിയിലുള്ള ബിജൂഷിന്‍റെ ഈ വീടിന്, ശൈലീമിശ്രണത്തിലൂടെ ഗൃഹവാസ്തുകലയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് രൂപഭാവാദികള്‍ പകര്‍ന്നിരിക്കുന്നത് ഡിസൈനര്‍ നിയാസ് പാണാനാട്ട്, (ഷേപ്പ്സ് ആര്‍ക്കിടെക്റ്റ്സ്
തൃപ്രയാര്‍, തൃശ്ശൂര്‍) ആണ്.

അകത്തേയ്ക്ക് കടക്കുമ്പോള്‍ പഴമയുടെ ഘടകങ്ങള്‍ക്ക് ഒപ്പം ആധുനികശൈലിയും പ്രകടമാകുന്നുണ്ട്.

കന്‍റംപ്രറി ശൈലി വേണ്ട

കന്‍റംപ്രറി ലുക്കിനോട് വീട്ടുകാര്‍ക്ക് ഉള്ള താല്പര്യമില്ലായ്മയാണ് ഇത്തരമൊരു മിശ്രിതശൈലിയിലേക്ക് തിരിയുവാന്‍ ആര്‍ക്കിടെക്റ്റിന് പ്രേരകമായത്.

ഇരുപത് സെന്‍റിന്‍റെ പ്ലോട്ടില്‍ 2900 സ്ക്വയര്‍ഫീറ്റില്‍ ഒരുക്കിയിട്ടുള്ള ഈ വീടിന്‍റെ ഫ്രണ്ട് എലിവേഷന്‍ കേരളീയ പരമ്പരാഗത ശൈലിയോട് യോജിക്കും വിധമാണ്.

വലിയൊരു കോര്‍ട്ട്യാര്‍ഡിനു ചുറ്റുമാണ് വീടിന്‍റെ അകത്തളം ചിട്ടപ്പെടുത്തിയിട്ടുള്ളത്.

കാലാവസ്ഥയ്ക്ക് യോജിച്ച സ്ലോപ്പിങ് റൂഫ് ചെയ്തത് ഫ്ളാറ്റ് റൂഫ് ചെയ്തിട്ടുള്ളത് അതിനു മുകളില്‍ ട്രസ് വര്‍ക്ക് ചെയ്തിട്ടാണ്.

ഒറ്റ നിലയില്‍ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള വീടിന്‍റെ പൂമുഖവരാന്തയും മുന്നോട്ടു നീട്ടിയെടുത്ത കാര്‍പോര്‍ച്ചും വുഡന്‍ വര്‍ക്കുകളും എല്ലാം പഴമയെ പ്രതിനിധാനം ചെയ്യുന്നു.

എന്നാല്‍ അകത്തേയ്ക്ക് കടക്കുമ്പോള്‍ പഴമയുടെ ഘടകങ്ങള്‍ക്ക് ഒപ്പം ആധുനികശൈലിയും പ്രകടമാകുന്നുണ്ട്. വലിയൊരു കോര്‍ട്ട്യാര്‍ഡിനു ചുറ്റുമാണ് വീടിന്‍റെ അകത്തളം ചിട്ടപ്പെടുത്തിയിട്ടുള്ളത്.

ലിവിങ്, ഡൈനിങ്, കിച്ചന്‍, ഫാമിലി ലിവിങ്, വാഷ് ഏരിയ എന്നിവയെല്ലാം കോര്‍ട്ട്യാഡിനു ചുറ്റിനുമായി ക്രമീകരിച്ചിരിക്കുന്നു.

വിശാലവും തുറന്ന നയത്തിലുള്ളതുമാണ് പൊതുഇടങ്ങ ള്‍.

വിശാലവും തുറന്ന നയത്തിലുള്ളതുമാണ് പൊതുഇടങ്ങളെല്ലാം. കിടപ്പുമുറികള്‍ക്ക് മാത്രമാണ് ചുമരുകള്‍ ഉള്ളത്.

ഇളം വര്‍ണ്ണങ്ങള്‍ നിറയെ

ലിവിങ് ഏരിയയ്ക്ക് സ്വകാര്യത നല്‍കുന്നത് സ്റ്റോറേജ് സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള സുതാര്യമായ വുഡന്‍ പാര്‍ട്ടീഷന്‍ കം ക്യൂരിയോസ് സ്റ്റാന്‍റ് ആകുന്നു.

സീലിങ്ങും ലൈറ്റിങ്ങും എല്ലായിടത്തും ആകര്‍ഷകവും ശ്രദ്ധേയവുമാണ്. ഫര്‍ണിച്ചറെല്ലാം തികച്ചും കസ്റ്റംമൈയ്സ്ഡാണ്. ലൈറ്റിങ് സാമഗ്രികള്‍ മാത്രം ഇറക്കുമതി ചെയ്തവയാണ്.

കസ്റ്റംമൈയ്സ്ഡാണ് ഫര്‍ണിച്ചറെല്ലാം.

വാള്‍പേപ്പറിന്‍റെയും മറ്റ് ചുമരലങ്കാരങ്ങളുടെയും മിതമായ ഉപയോഗം, ചെറുതും ആകര്‍ഷകവുമായ വുഡ് വര്‍ക്കുകള്‍, ഇളം നിറങ്ങളുടെ തെരഞ്ഞെടുപ്പ്, അവയ്ക്ക് ലൈറ്റിങ്ങിലൂടെ ലഭ്യമാവുന്ന ഇരട്ടിച്ചന്തം എന്നിവയെല്ലാമാണ് അകത്തളത്തിന്‍റെ ആകര്‍ഷണീയതയ്ക്ക് പിന്നില്‍.

നാലു കിടപ്പുമുറികളും ഓരോരോ വര്‍ണ്ണങ്ങളാല്‍ ശ്രദ്ധേയമായിരിക്കുന്നു .

നാലു കിടപ്പുമുറികളും ഓരോരോ വര്‍ണ്ണങ്ങളാല്‍ ശ്രദ്ധേയമായിരിക്കുന്നു. ജനാലകളോടു ചേര്‍ന്നുള്ള സ്റ്റോറേജ് സൗകര്യത്തോടെയുള്ള ഇരിപ്പിടങ്ങളും ഹൈലൈറ്റ് ചെയ്ത ഹെഡ്സൈഡ് വാളും സീലിങ്ങുമാണ് കിടപ്പുമുറികള്‍ക്ക്.

ഹൈലൈറ്റ് ചെയ്ത ഹെഡ്സൈഡ് വാളും സീലിങ്ങുമാണ് കിടപ്പുമുറികള്‍ക്ക്.

ഓരോ മുറിക്കും ഓരോ നിറം തെരഞ്ഞടുക്കുവാന്‍ ഡിസൈനര്‍ ശ്രദ്ധിച്ചിട്ടുണ്ട്.

കോര്‍ട്ട്യാഡിലേക്ക് തുറക്കുന്ന, കോര്‍ട്ട്യാഡിന്‍റെ കാഴ്ചകള്‍ കണ്ട് ഭക്ഷണം കഴിക്കുവാന്‍ കഴിയും വിധമുള്ള ഓപ്പണ്‍ കൗണ്ടറോടു കൂടിയ അടുക്കള മികച്ച ലൈറ്റിങ് സംവിധാനങ്ങളോടു കൂടിയതുമാകുന്നു.

ഓപ്പണ്‍ കൗണ്ടറോടു കൂടിയ അടുക്കള മികച്ച ലൈറ്റിങ് സംവിധാനങ്ങളോടു കൂടിയതുമാകുന്നു.

അകത്തും പുറത്തും സമ്മിശ്രശൈലിയുടെ അംശങ്ങള്‍ തെരഞ്ഞെടുക്കുകയാല്‍, ഉപയുക്തതയും ഭംഗിയും പ്രദാനം ചെയ്യുന്ന വീട് വീട്ടുകാരുടെ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണം കൂടിയാവുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*