കോട്ടയം ജില്ലയിൽ മൂന്നു ഗ്രാമപഞ്ചായത്തുകളും 15 തദ്ദേശസ്ഥാപനങ്ങളിൽ ആയി 32 വാർഡുകളും പ്രത്യേക ശ്രദ്ധ വേണ്ട പ്രദേശങ്ങളായി പ്രഖ്യാപിച്ചു : അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കോവിഡ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ രോഗവ്യാപനം രൂക്ഷമായ മൂന്ന് ഗ്രാമപഞ്ചായത്തുകളും 15 തദ്ദേശസ്ഥാപനങ്ങളിൽ ആയി 32 വാർഡുകളും പ്രത്യേക ശ്രദ്ധ വേണ്ട പ്രദേശങ്ങളായി പ്രഖ്യാപിച്ചു ഈ സ്ഥലങ്ങളിൽ അധികം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

പാമ്പാടി, ആർപ്പൂക്കര, അതിരമ്പുഴ, പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും അധിക നിയന്ത്രണങ്ങൾ ഉണ്ടാകും. നിയന്ത്രണമേർപ്പെടുത്തുന്നു മറ്റ് തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ പട്ടിക ചുവടെ

മുൻസിപ്പാലിറ്റികൾ

ഈരാറ്റുപേട്ട – 17
ഏറ്റുമാനൂർ – 4, 23
കോട്ടയം – 1, 5, 6, 10, 13, 15, 16, 17, 31, 33.

ഗ്രാമപഞ്ചായത്തുകൾ

ചെമ്പ് -11, 14
കൂരോപ്പട -15, 16
നീണ്ടൂർ – 5
പായിപ്പാട് – 12
പൂഞ്ഞാർ തെക്കേക്കര – 9, 11
കല്ലറ – 6
പനച്ചിക്കാട് – 3
തലയാഴം – 9
മാടപ്പള്ളി – 1, 12, 19
ഞീഴൂർ – 9
പുതുപ്പള്ളി – 4, 7, 17
വെച്ചൂർ – 3

നിയന്ത്രണങ്ങൾ ഇങ്ങനെ

അവശ്യവസ്തുക്കൾ വിതരണം നടത്തുന്ന കടകളും റേഷൻകടകളും മാത്രമേ ഈ മേഖലയിൽ വ്യാപാരസ്ഥാപനങ്ങൾ ആയി പ്രവർത്തിക്കാൻ പാടുള്ളൂ. രാവിലെ 7 മുതൽ രാത്രി 7 വരെയാണ് ഇവയുടെ പ്രവർത്തന സമയം.

അവശ്യവസ്തുക്കൾ വിതരണംചെയ്യുന്ന കടകൾ ഫോൺ നമ്പർ ഉപഭോക്താക്കളെ അറിയിക്കണം. ആവശ്യക്കാർക്ക് ഈ നമ്പറുകളിൽ വിളിച്ചോ വാട്സ്ആപ്പ് മുഖേനയോ മുൻകൂറായി വേണ്ട സാധനങ്ങളുടെ ലിസ്റ്റ് നൽകാം.

ഇങ്ങനെ അറിയിക്കുന്നത് അനുസരിച്ച് പാക്കറ്റുകളിലാക്കി കടകളിൽ എടുത്തു വെക്കുന്ന സാധനങ്ങൾ ഉടമകൾ അറിയിക്കുന്ന സമയത്ത് ശേഖരിക്കാവുന്നതാണ്. പണം ഓൺലൈൻ ആയോ നേരിട്ടോ നൽകാം ഈ സംവിധാനം നടപ്പാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം

ഹോട്ടലുകളിൽ രാവിലെ 7 മുതൽ രാത്രി 7 30 വരെ പാർസൽ സർവീസ് നടത്താം ഇരുന്നു ഭക്ഷണം കഴിക്കുന്നത് അനുമതിയില്ല

രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ യാത്രകൾ അനുവദിക്കില്ല അടിയന്തര വൈദ്യ സഹായത്തിനുള്ള യാത്രകൾക്ക് ഇളവുണ്ട്. 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് നിബന്ധനയാണുള്ളത് വിവാഹത്തിനു മരണാനന്തര ചടങ്ങുകൾക്ക് അനുമതി നൽകും. ചടങ്ങുകൾ കോവിഡ് 19 ജാഗ്രത പോർട്ടലിൽ ഇവന്റ് രജിസ്ട്രേഷൻ എന്ന ഓപ്ഷനിൽ രജിസ്റ്റർ ചെയ്യണം. മറ്റൊരു ചടങ്ങുകളും അനുവദിക്കുന്നതല്ല.

ആശുപത്രികൾക്കും മെഡിക്കൽ ഷോപ്പുകൾ ക്കും നിയന്ത്രണം ബാധകമല്ല.

ഈ മേഖലകളിൽ ഇൻസിഡൻസ് കമാൻഡർമാർ, സെക്ടർ മജിസ്ട്രേറ്റുമാർ, പോലീസ്, ആരോഗ്യ വകുപ്പ് തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ കർശന നിരീക്ഷണം ഉണ്ടാവും.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും നടപടി സ്വീകരിക്കുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*