
കോഴിക്കോട് സോളാർ കേസിൽ പ്രതി സരിത എസ് നായരെ അഞ്ചു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്ന കേസിലാണ് അറസ്റ്റ്. തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിന്റെ കയ്യിൽ നിന്ന് പണം തട്ടിയെന്ന കേസിൽ സരിത രണ്ടാം പ്രതിയാണ്. ബിജു രാധാകൃഷ്ണനാണ് ഒന്നാം പ്രതി. വിവിധ ജില്ലകളിൽ സോളാറിന് ഫ്രാഞ്ചൈസികൾ നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പദ്ധതി നടപ്പിലാക്കാതെ വന്നതോടെ അബ്ദുൽമജീദ് കേസുമായി മുന്നോട്ടു പോയി. 2018 വിചാരണ പൂർത്തിയായി. ജഡ്ജി സ്ഥലം മാറ്റിയതിനെ തുടർന്ന് പുതിയ ജഡ്ജി വീണ്ടും കേസിൽ വാദം കേട്ടു. സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കിയ കോടതി ഫെബ്രുവരി 10ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
കോടതിയിൽ ഹാജരാകാതിരിക്കാൻ പരമാവധി സരിതയും ബിജു രാധാകൃഷ്ണനും ശ്രമിച്ചിരുന്നു.കേസ് പരിഗണിക്കുന്നതിനിടെ ബിജു രാധാകൃഷ്ണൻ ആൻജിപ്ലാസ്റ്റി നടത്തിയതിന്റെ പേരിൽ കോടതിയിൽ ഹാജരാകാതെയിരുന്നു.കീകൊ തെറാപ്പി നടത്തുകയാണെന്നും ചികിത്സ കഴിയാതെ വരാൻ പറ്റില്ലെന്നും ആയിരുന്നു സരിതയുടെ അഭിഭാഷകൻ പറഞ്ഞത്. എന്നാൽ രേഖകൾ പരിശോധിച്ച കോടതി ക്യാൻസർ ചികിത്സ തന്നെയാണോ എന്നതിൽ പറയാൻ സംശയം പ്രകടിപ്പിച്ചിരുന്നു. പുറത്ത് കേസ് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും പരാതിക്കാരൻ വഴങ്ങിയില്ല
Be the first to comment