18 വയസ്സ് കഴിഞ്ഞവർക്ക് കോവിഡ് വാക്സീൻ -രജിസ്ട്രേഷൻ ശനിയാഴ്ച മുതൽ ആരംഭിക്കും

18 വയസ്സ് കഴിഞ്ഞവർക്കുള്ള കോ വിഡ് വാക്സിൻ വാക്സിൻ ആയുള്ള രജിസ്ട്രേഷൻ ഏപ്രിൽ 24 ശനിയാഴ്ച മുതലാണ് ആരംഭിക്കുക. കോവിഡ് പോർട്ടലിൽ ആയിരിക്കും രജിസ്ട്രേഷൻ ആരംഭിക്കുക.മെയ് ഒന്നുമുതൽ ആണ് ഇവർക്കുള്ള വാക്സിനേഷൻ തുടങ്ങുന്നത്

രാജ്യത്തെ കോവിഡ സാഹചര്യം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് 18 വയസ്സിനു മുകളിൽ പ്രായം വരുന്ന എല്ലാവർക്കും വാക്സിൻ ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചത് നിലവിൽ 45 വയസിനു മുകളിലുള്ള വർക്കാണ് വാക്സിൻ ലഭിക്കുന്നത്
ആരോഗ്യ പ്രവർത്തകർക്കും മറ്റ് കോവിഡ് പോരാളികൾക്കും പ്രായം നിയന്ത്രണമില്ലാതെ ലഭിക്കുന്നുണ്ട്

രണ്ടാം ഡോസ് എടുക്കാൻ ശേഷിക്കുന്നവർക്ക് മുൻഗണന നൽകിയശേഷമാവും 18 വയസ്സിനു മുകളിലുള്ളവരിൽ ലേക്ക് കുത്തിവെപ്പ് വ്യാപിപ്പിക്കുന്നത്

വാക്സിൻ നേരിട്ട് വാങ്ങുന്നതിൽ സംസ്ഥാനങ്ങൾക്കുള്ള നിയന്ത്രണവും എടുത്തു കളഞ്ഞിട്ടുണ്ട്.ഇതനുസരിച്ച് സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും മറ്റ് സംരംഭങ്ങൾക്കും എല്ലാം വാക്സിൻ നേരിട്ട് വാങ്ങാം

കോവിൻ വെബ്സൈറ്റിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം

ആദ്യമായി cowin.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക, സ്വയം രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ പ്രവേശിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പർ അല്ലെങ്കിൽ ആധാർ നമ്പർ നൽകുക, തുടർന്ന് നിങ്ങളുടെ മൊബൈലിൽ ഒരു ഒടിപി ലഭിക്കും നൽകിയിരിക്കുന്ന സ്ഥലത്ത് ഒടിപി നൽകുക
നിങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ആവശ്യമുള്ള തീയതിയും സമയവും നൽകുക.

നിങ്ങളുടെ കോവിഡ് 19 വാക്സിനേഷൻ പൂർത്തിയായശേഷം ഒരു റഫറൻസ് ഐഡി ലഭിക്കും അതിലൂടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.

വാക്സിനേഷൻ രജിസ്ട്രേഷൻ സമയത്ത് ഇവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖകൾ കരുതണം

ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, തൊഴിൽ മന്ത്രാലയം നൽകുന്ന ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം തൊഴിൽ കാർഡ്, പാസ്പോർട്ട്, ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് നൽകുന്ന പാസ് ബുക്കുകൾ,പെൻഷൻ പ്രമാണം, സർക്കാർ പബ്ലിക് ലിമിറ്റഡ് കമ്പനികൾ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ്

Be the first to comment

Leave a Reply

Your email address will not be published.


*