
ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ പ്രമുഖ വ്യവസായി എം.എ. യൂസഫലി നട്ടെല്ലിന് ശസ്ത്രക്രിയക്ക് വിധേയനായതായി റിപ്പോർട്ട്.
അബുദാബിയിലെ ബുര്‍ജില്‍ ആശുപത്രിയില്‍ ജര്‍മനിയില്‍ നിന്നുള്ള പ്രശസ്ത ന്യൂറോ സര്ജന് ഡോ. ഷവാര്‍ബിയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. 25 ഡോക്ടര്‍മാരടങ്ങിയ വിദഗ്ധസംഘമാണ് യൂസഫലിയെ ചികിത്സിച്ചത്.
യന്ത്രത്തകരാറിനെ തുടര്‍ന്നാണ് കൊച്ചിയിലെ പനങ്ങാട് പോലീസ് സ്റ്റേഷന് സമീപത്തെ ചതുപ്പില്‍ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു
Be the first to comment