കേന്ദ്ര ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

കന്റംപ്രറി ശൈലിയിലൂന്നിയുള്ള ഡിസൈന്‍
രീതിയാണ് ഈ വീടിന്റെ പ്രത്യേകത

കന്റംപ്രറി ശൈലിയും വിശാലമായ സൗകര്യങ്ങളും ചേര്‍ന്നതാണ് ഈ വീട്. അഞ്ച് സെന്റ് സ്ഥലത്ത്, 35 ലക്ഷത്തിന് പൂര്‍ത്തിയാക്കാനായതാണ് പ്രധാന മേന്‍മ.

ALSO READ: മിതമാണ് ലളിതവും

ഡിസൈനര്‍മാരായ അഫ്‌സല്‍, അമാനുള്ള (ഇന്‍സ്പയര്‍ ഹോംസ്, എറണാകുളം) എന്നിവര്‍ ആണ് രൂപകല്‍പ്പന ചെയ്തത്.

ALSO READ: വീടുകളാണ് വേണ്ടത് വാസസ്ഥലങ്ങളല്ല

ലീനിയര്‍ രീതിയും ലൂവറും പര്‍ഗോളയുമാണ് എലിവേഷനിലെ പ്രധാന ഡിസൈന്‍ പാറ്റേണ്‍. നാച്വറല്‍ ക്ലാഡിങ്, ജി.ഐ ലൂവറുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രധാന മെറ്റീരിയലുകള്‍. മുറ്റം ഇന്റര്‍ലോക്കിട്ട് വെടിപ്പാക്കി.

ALSO READ: വരാന്‍ പോകുന്നത് ഗ്രീന്‍ ബില്‍ഡിങ്ങുകള്‍

ഫ്‌ളോറിങ് ആവശ്യങ്ങള്‍ക്ക് ടൈല്‍ തെരഞ്ഞെടുത്തു. പ്രധാന വാതില്‍ മാത്രം തേക്കുതടി കൊണ്ടും മറ്റ് തടിപ്പണികള്‍ ചെറുതേക്കു കൊണ്ടുമാണ് ചെയ്തത്. വാഡ്രോബുകളും കിച്ചന്‍ കാബിനറ്റുകളും മറൈന്‍ പ്ലൈവുഡ്-മൈക്ക ലാമിനേഷന്‍ കോമ്പിനേഷനിലാണ്. വാള്‍പേപ്പറും നാച്വറല്‍ ക്ലാഡിങ്ങുമാണ് അകത്തളത്തിലെ പ്രധാന അലങ്കാരങ്ങള്‍.

ജിപ്‌സം സീലിങ് വര്‍ക്കും കളര്‍ലൈറ്റിങ്ങും പൊതു ഇടങ്ങളെ ആകര്‍ഷകമാക്കുന്നു. കാര്‍പോര്‍ച്ച്, സിറ്റൗട്ട്, ലിവിങ്-ഡൈനിങ് ഏരിയകള്‍, ബാത് അറ്റാച്ച്ഡായ നാലു ബെഡ്‌റൂമുകള്‍, ബാല്‍ക്കണി എന്നിവയാണ് ഏരിയകള്‍. ഫര്‍ണിച്ചര്‍ കസ്റ്റമൈസ് ചെയ്ത് ഒരുക്കി.

Project Fact

  • Design Team : Muhammed Afsal, Amanullah P.M (Inspire Home)
  • Project Type : Residential House
  • Owner : Uthaman&Mini
  • Location : Muppathadam, Aluva
  • Year Of Completion : 2019
  • Area : 1650 sq.ft.

Be the first to comment

Leave a Reply

Your email address will not be published.


*