കാലമെത്ര കഴിഞ്ഞാലും എന്തൊക്കെ ശൈലികള്‍ കടന്നു വന്നാലും അതിനെയൊക്കെ അതിജീവിച്ച് നില്‍ക്കുന്ന ചില നിര്‍മ്മിതികളും രൂപകല്പനയും അപൂര്‍വ്വമായെങ്കിലും കാണാനാവും.
അത്തരത്തിലൊന്നാണ് ദീര്‍ഘകാലമായി യു എ ഇ യില്‍ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശി ഫൈസല്‍ പടിയത്തിനും കുടുംബത്തിനും വേണ്ടി സോണി സൂരജ് തയ്യാറാക്കിയിട്ടുള്ള ‘പടിയത്ത്’ എന്ന ഈ വീട്.
വിവിധ ഘടകങ്ങള്‍ ഇഴചേര്‍ത്ത്
റോയല്‍ ക്ലാസിക്, കന്‍റംപ്രറി എന്നീ ശൈലികളുടെ ചില ചില ഘടകങ്ങളെ ഇണക്കിച്ചേര്‍ത്തിട്ടുള്ള ഈ വീടിരിക്കുന്നത് 40 സെന്‍റിലാണ്. അതിനാല്‍ വിശാലമായി തന്നെ ലാന്‍ഡ്സ്കേപ്പ് ഒരുക്കുവാനും സ്ഥലം ലഭിച്ചിട്ടുണ്ട്.
ALSO READ: ഹൈറേഞ്ചിലെ സുന്ദരഭവനം
6300 സ്ക്വയര്‍ഫീറ്റിലെ വീടും വിശാലതയില്‍ മുന്നിട്ടു നില്‍ക്കുന്നു. ഫ്ളാറ്റ് റൂഫും, ദീര്‍ഘചതുരങ്ങളും ഉള്‍ച്ചേര്‍ത്ത തൂണുകളും പര്‍ഗോളയും കര്‍വ്വ് ഡിസൈനും സമന്വയിക്കുന്ന പരന്ന കാഴ്ചയാണ് എലിവേഷന്‍ സമ്മാനിക്കുന്നത്.
അകത്തും പുറത്തും റിച്ച് ലുക്ക് പകരുന്ന അലങ്കാരങ്ങളും, രീതികളുമാണ് കൈക്കൊണ്ടിരിക്കുന്നത്.
“ശൈലികള്‍ക്കനുസരിച്ച് വീട് എപ്പോഴും മാറുവാന്‍ നമുക്ക് കഴിയില്ല. അതിനാല്‍ വീട്ടുകാരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് എക്കാലവും നിലനില്‍ക്കുന്ന, ഏതു ഫാഷന്‍ മാറി വന്നാലും ഔട്ട്ഡേറ്റാവാത്ത ഒരു രീതി സ്വീകരിക്കുകയായിരുന്നു. കന്‍റംപ്രറിയുടെയും ക്ലാസിക് ശൈലിയുടെയും അംശങ്ങള്‍ ഇതിലുണ്ട്.” ഡിസൈനര്‍ സോണി സൂരജ് പറയുന്നു.
You May Like: ഹൈടെക് വീട്
ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, വരാന്ത, ഫോയര്‍, പ്രെയര്‍ ഏരിയ, നാല് കിടപ്പുമുറികള്‍, സ്റ്റഡി ഏരിയ, കിച്ചന്‍ എന്നിങ്ങനെയാണ് അകത്തളം. കോമണ്‍ ഏരിയകള്‍ക്കാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്.
സീലിങ്, ലൈറ്റിങ് എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കിയിരിക്കുന്നു. ഹൈലൈറ്റ് ചെയ്തിട്ടുള്ള ചുമരുകളും, സ്ട്രിപ് വിന്‍ഡോകളും, പ്ലൈ, വെനീറിന്‍റെയും മിതമായ പാനലിങ്ങും എടുത്തു നില്‍ക്കുന്നു.
ALSO READ: ഉപയുക്തതയിലൂന്നിയ പരിഷ്ക്കാരത്തില്‍ 30 വര്‍ഷം പഴക്കമുള്ള മുസ്ലീം തറവാടിന് കൊളോണിയല്‍ ചന്തം
അമിതമായ അലങ്കാരസമാഗ്രികളൊന്നും കുത്തിനിറയ്ക്കാത്തതു മൂലം അകത്തളം കൂടുതല്‍ വിശാലമായി അനുഭവപ്പെടുന്നു. ഫാമിലി ലിവിങ്, ഡൈനിങ്, ഫോര്‍മല്‍ ലിവിങ് എന്നീ മൂന്നു ഏരിയകളും തുറന്ന നയത്തിലാണ്.
ഫാമിലി ലിവിങ്ങിന്‍റെ സോഫയും ഡൈനിങ്ങിലെ ടേബിളും കസേരകളും വീട്ടുകാരുടെ ഇഷ്ടപ്രകാരം ഇറക്കുമതി ചെയ്തവയും മറ്റിടങ്ങളിലെ ഫര്‍ണിച്ചറെല്ലാം സ്ഥലസൗകര്യത്തിനനുസരിച്ച് ചെയ്തവയുമാകുന്നു.
വെളിച്ചത്തിന് പ്രാധാന്യം
നാച്വറല്‍ ലൈറ്റിന്‍റെയും ഇലക്ട്രിക് ലൈറ്റിന്‍റെയു വിന്യാസം രാവും പകലും ഒരേപോലെ വീട് പ്രകാശമാനമാക്കുന്നു. ഫോയര്‍ ഏരിയയില്‍ നിന്നുമാണ് മുകളിലേക്കുള്ള സ്റ്റെയര്‍കേസ്.
ഇറ്റാലിയന്‍ മാര്‍ബിള്‍ വിരിച്ച ഫ്ളോറിങ്ങിന്‍റെയും സീലിങ്ങിന്‍റെയും ഡിസൈന്‍ പാറ്റേണുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
Related Reading: പരമ്പരാഗത ശൈലിയില്‍ ആധുനിക സൗകര്യങ്ങള്‍ കൂട്ടിയിണക്കിയ സമ്മിശ്ര ഭവനം
ഡൈനിങ്ങിനോട് ചേര്‍ന്നുള്ള വരാന്ത ഒരു പാഷ്യോയുടെ ഫലം നല്‍കുന്നുണ്ട്. ഇവിടെയാണ് കുടുംബാംഗങ്ങള്‍ അധികസമയവും ചെലവഴിക്കുന്നതും ഒത്തുകൂടുന്നതും. ഡൈനിങ്ങിന്‍റെ വാഷ് ഏരിയയും ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.
നാല് കിടപ്പുമുറികളാണ് ഉള്ളത്. അവയിലൊന്ന് ജിം ഏരിയയായി ഉപയോഗിക്കുന്നു. ഭാവിയില്‍ ഇത് ഹോംതീയേറ്റര്‍ ആക്കാനാണ് ലക്ഷ്യം.
കിടപ്പുമുറികള്‍ ഓരോന്നും വിശാലവും മിതമായ അലങ്കാരങ്ങളും കൊണ്ട് ശ്രദ്ധേയമാണ്. കട്ടിലിന്‍റെ ഹെഡ്ബോര്‍ഡില്‍ ചെയ്തിട്ടുള്ള ലെതര്‍വര്‍ക്കും, സീലിങ്ങും കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ നിരത്തിയുള്ള ചുമരലങ്കാരവും എല്ലാം വിശാലത നിറയുന്ന കിടപ്പുമുറിക്ക് മാറ്റു പകരുന്നവയാണ്.
YOU MAY LIKE: ദി ഹൊറൈസണ്‍; അതിരുകളില്ലാത്ത ഭംഗിയുമായി ഒരു കിടിലന്‍ വീട്
സ്റ്റഡി ഏരിയയാകട്ടെ, പഠനസൗകര്യവും ധാരാളം സ്റ്റോറേജ് സ്പേസോടു കൂടിയവയുമാകുന്നു.
മറ്റ് എല്ലാ ഇടങ്ങളെയും പോലെ അടുക്കളയിലും വിശാലതയ്ക്ക് കുറവൊന്നുമില്ല. നാനോ വൈറ്റ് കൗണ്ടര്‍ടോപ്പിനു മുകളിലും താഴെയുമായി സമൃദ്ധമായ സ്റ്റോറേജ് കബോഡുകള്‍ക്ക് സ്ഥാനം നല്‍കിയിരിക്കുന്നു.
വീട്ടകം വിശാലമായതുപോലെ തന്നെ ലാന്‍ഡ്സ്കേപ്പും വിശാലമാണ്. പച്ചപ്പു നിറഞ്ഞ പുല്‍ത്തകിടിയും പ്ലാന്‍റര്‍ബോക്സിലും അല്ലാതെയുമുള്ള ചെടികളും പുല്‍ത്തകിടിയില്‍ കല്ലുകള്‍ വിരിച്ച് ചെയ്തിട്ടുള്ള നടപ്പാതയും ലാന്‍ഡ്സ്കേപ്പിന്‍റെ കാഴ്ച ഹൃദ്യമാക്കുന്നു.
അകത്തും പുറത്തും സ്വീകരിച്ചിട്ടുള്ളത് വീട്ടുകാരുടെ ജീവിതശൈലിക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ മാത്രം.
Be the first to comment