അടുക്കള തന്നെയാണ് വീട്ടിലെ ഏറ്റവും വലിയ തൊഴിലിടം. അതുകൊണ്ടു തന്നെ അവിടെ സൗകര്യങ്ങള്‍ക്കും, പ്രവര്‍ത്തനക്ഷമതക്കുമൊപ്പം പ്രാധാന്യം ശുചിത്വത്തിനുമുണ്ട്.
അടുക്കളയെക്കുറിച്ചുള്ള ചില മിഥ്യാധാരണകളെ പൊളിച്ചെഴുതാന്‍ കാലമായിരിക്കുന്ന ഒരു അടുക്കളയോടനുബന്ധിച്ച് രണ്ടു വ്യത്യസ്ത വാഷ് ഏരിയകള്‍ ഉള്‍പ്പെടുത്തുന്നത് അഭികാമ്യമായിരിക്കും.
മത്സ്യമാംസാദികള്‍ വൃത്തിയാക്കുന്നതിന് പ്രധാന അടുക്കളയ്ക്ക്
പുറത്ത് ഒരു വാഷ് ഏരിയയും, പ്രധാന അടുക്കളയില്‍ പഴങ്ങളും, പച്ചക്കറികളും കഴുകുന്നതിനുള്ള ചെറിയ വാഷ് ഏരിയയും ഉള്‍ക്കൊള്ളിക്കുന്നത് അനുയോജ്യമായിരിക്കും
സ്വയം രൂപകല്‍പ്പന ചെയ്ത വീടുകളും, അതിഥിയെന്ന നിലക്ക് മറ്റു പല വീടുകളും സന്ദര്‍ശിക്കുമ്പോള്‍ അവിടെയെല്ലാം അതിവിശാലവും, വളരെ ചെറുതും, ആഡംബര പൂര്‍വ്വം അലങ്കരിക്കപ്പെട്ടതു മുതല്‍, അതിവികൃതമായതു വരെയുള്ള വിവിധ അടുക്കളകള്‍ കാണാനായിട്ടുണ്ട്.
ഓരോ സന്ദര്‍ശനവേളയിലും വ്യത്യസ്ത തരത്തിലാണ് ഓരോ അടുക്കളയും കൈകാര്യം ചെയ്യപ്പെടുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
വിറകടുപ്പുപയോഗിച്ച് പാചകം ചെയ്യുന്ന കോട്ടയത്തെ പരമ്പരാഗത അടുക്കള മുതല്‍ എറണാകുളത്തെ അത്യാഡംബര വില്ലയിലെ ‘എഗ് ടൈമറും’ വിവിധോദ്ദേശ്യ വൈദ്യുത സ്റ്റൗവും ഒക്കെ ഉള്ള അത്യാധുനിക അടുക്കള വരെ അവയില്‍ പെടും.
കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ടതാണെങ്കില്‍ പോലും ശുചിത്വമില്ലാത്ത ഒരു അടുക്കള ആരും ഇഷ്ടപ്പെടില്ല. ചിലയിടങ്ങളില്‍ കിച്ചന്‍ സിങ്കിന്‍റെ തൊട്ടടുത്താകും ജലശുദ്ധീകരണ സംവിധാനം.
വേറെ ചിലയിടത്ത് പലവ്യഞ്ജനങ്ങള്‍ സൂക്ഷിക്കേണ്ട ഏരിയയ്ക്ക് അരികിലാകും കിച്ചന്‍ സിങ്ക്.
പാചകം ഏതളവിലാണെങ്കിലും അതിനാവശ്യമായ ധാരാളം പാത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ സൂക്ഷിക്കുന്ന അടുക്കള തന്നെയാണ് വീട്ടിലെ ഏറ്റവും വലിയ തൊഴിലിടം.
അതുകൊണ്ടു തന്നെ അവിടെ സൗകര്യങ്ങള്‍ക്കും, പ്രവര്‍ത്തനക്ഷമതക്കുമൊപ്പം പ്രാധാന്യം ശുചിത്വത്തിനുമുണ്ട്. അടുക്കളയെക്കുറിച്ചുള്ള ചില മിഥ്യാധാരണകളെ പൊളിച്ചെഴുതാന്‍ കാലമായിരിക്കുന്നു.
ബ്ലാക്ക് ഗ്രനൈറ്റ് കൗണ്ടര്‍ടോപ്പാണ് ഏറ്റവും ശുചിയായത്
ഇതു പൂര്‍ണ്ണമായും ശരിയല്ല. കടും നിറങ്ങളിലുള്ള കൗണ്ടര്‍ടോപ്പിലെ കറയും, അഴുക്കും, മറ്റു മാലിന്യങ്ങളും പലപ്പോഴും കണ്ണില്‍ പെട്ടെന്നു വരില്ല. ഇളം നിറങ്ങളിലുള്ള കൗണ്ടര്‍ടോപ്പാണെങ്കില്‍ ഇതു ശ്രദ്ധയില്‍പ്പെടാനും, വൃത്തിയാക്കാനും എളുപ്പമാണ്.
ALSO READ: ഹൈറേഞ്ചിലെ സുന്ദരഭവനം
ക്വാര്‍ട്സോ, മാര്‍ബിള്‍ ടോപ്പോ പോലുള്ള സുഷിരങ്ങളുള്ള ഇളം നിറങ്ങളിലുള്ള കൗണ്ടര്‍ടോപ്പുകള്‍ കറകള്‍ വലിച്ചെടുക്കുകയും ചെയ്യും.
ഓരോ ഉപഭോക്താവിനും ഇന്‍റീരിയര്‍ ഡിസൈനറുടെ സഹായത്തോടെ ബഡ്ജറ്റിനും, അഭിരുചിക്കും, ഡിസൈനിനുമിണങ്ങുന്ന മികച്ച കൗണ്ടര്‍ടോപ്പ് തെരഞ്ഞെടുക്കാവുന്നതാണ്.
പലവ്യഞ്ജനങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേകം ഈര്‍പ്പരഹിത ഏരിയകള്‍ ആവശ്യമില്ല
പല മോഡുലാര്‍ കിച്ചനുകളിലും കൗണ്ടറിനടിയില്‍ പാത്രങ്ങളോ, പല വ്യഞ്ജനങ്ങളോ എന്തുവേണമെങ്കിലും സൂക്ഷിക്കാവുന്ന ചില ബാസ്ക്കറ്റുകള്‍ മാത്രമാണ് ഉണ്ടാകുക. കൗണ്ടര്‍ടോപ്പ്, പാചകഇടം എന്നീ ഇടങ്ങള്‍ എപ്പോഴും നനയാനിടയുണ്ട്.
ആ ഈര്‍പ്പം മൂലം ഈ ബാസ്ക്കറ്റുകളില്‍ സൂക്ഷിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കള്‍ നശിക്കാനുമുള്ള സാധ്യത ഏറെയാണ്. മുന്‍കാലങ്ങളില്‍ പച്ചക്കറികളും, പലവ്യഞ്ജനങ്ങളും സ്റ്റോര്‍ റൂമുകളിലാണ് സൂക്ഷിച്ചിരുന്നത്.
ഇന്നത്തെ ചെറിയ അപ്പാര്‍ട്ട്മെന്‍റുകളാല്‍ ഇത് അസാദ്ധ്യമായതിനാല്‍ ധാന്യങ്ങളും, പയര്‍ വര്‍ഗങ്ങളും മറ്റും ഒരിടത്ത് പ്രത്യേകമായി സൂക്ഷിക്കേണ്ടതാണ്.
ALSO READ: എല്ലാംകൊണ്ടും കന്‍റംപ്രറി
അല്ലാത്ത പക്ഷം മുകളിലെ ചില ക്യാബിനറ്റുകള്‍ എങ്കിലും അവയ്ക്കായി നീക്കി വെക്കേണ്ടതാണ്. ദ്രാവകങ്ങള്‍ ഒരു കാരണവശാലും ധാന്യങ്ങള്‍ക്കും, പയര്‍വര്‍ഗങ്ങള്‍ക്കുമൊപ്പം സൂക്ഷിക്കാനും പാടില്ല.
റഫ്രിജറേറ്റര്‍, ബില്‍റ്റ് ഇന്‍ ഓവനുകള്‍ എന്നിവ അടുത്തടുത്ത് സ്ഥാപിക്കാം.
ഇന്‍ ബില്‍റ്റ് യൂണിറ്റിലെ മൈക്രോവേവ് ഓവന്‍ ഉള്‍ക്കൊള്ളുന്ന ഹോട്ട് ഏരിയ ഫ്രീസര്‍, റഫ്രിജറേറ്റര്‍, വൈന്‍ റാക്ക് എന്നിവ അടങ്ങുന്ന കൂള്‍ ഏരിയയില്‍ നിന്നും മാറ്റിവേണം സ്ഥാപിക്കാന്‍.
You May Like: ഹൈടെക് വീട്
സ്ഥലം ലാഭിക്കാനായി ഇവയ്ക്കിടയില്‍ ഡ്രൈ ഗ്രോസറി യൂണിറ്റ് സജ്ജീകരിക്കുന്നത് അഭികാമ്യമായിരിക്കും.
ഫാന്‍സി പുള്‍ഔട്ടുകളേക്കാള്‍ ലാഭകരം ബാസ്ക്കറ്റുകള്‍ തന്നെ
ജിഐ പൗഡര്‍ കോട്ടു ചെയ്തതോ, സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ നിര്‍മ്മിച്ചതോ ആയ ബാസ്ക്കറ്റുകള്‍ വില കുറഞ്ഞതും, ഭംഗിയാര്‍ന്നതും ആയിരിക്കാം; എന്നാല്‍ ഇവ പൊടിപിടിക്കാനും, കോട്ടിങ് ഇളകിപ്പോരാനും, വായു സമ്പര്‍ക്കം മൂലം തുരുമ്പിക്കാനുമുള്ള സാധ്യതകള്‍ ഏറെയാണ്.
ALSO READ: ഹരിത ഭംഗിയില്‍
അതുകൊണ്ടു തന്നെ ടാന്‍ഡം പുള്‍ ഔട്ട് ബാസ്ക്കറ്റുകളാണ് നല്ലതും ആരോഗ്യകരവും ലാഭകരവും പ്രവര്‍ത്തനക്ഷമവുമായത്. ഇത്തരം പുള്‍ ഔട്ട് ബാസ്ക്കറ്റുകളുടെ അസംഖ്യം ബ്രാന്‍റുകള്‍ ഇന്ന് വിപണിയിലുണ്ട്.
ഈ ബാസ്ക്കറ്റുകളില്‍ ഏതൊരു സാധാരണ ഹാര്‍ഡ്വെയര്‍ കടയിലും സുലഭമായ ഡ്രോയര്‍ മാറ്റുകള്‍ കൂടി ഇട്ടാല്‍ ടിന്നുകളും ജാറുകളും മറിയാതെ ഭദ്രമായി ഇരിക്കുകയും ചെയ്യും.
കൗണ്ടര്‍ ടോപ്പിനും മുകളിലെ കൗണ്ടറിനും ഇടയ്ക്കുള്ള ഭാഗത്തു മാത്രമാണ് ടൈല്‍സ് പതിക്കേണ്ടത്
ബഡ്ജറ്റിലൊതുങ്ങുമെങ്കില്‍ കിച്ചനിലുടനീളം- നിലം മുതല്‍ ചുവരില്‍ ഫാള്‍സ് സീലിങ് വരെ വലിയ ടൈലുകള്‍ വിരിക്കുന്നത് ഏറ്റവും അഭികാമ്യമായിരിക്കും.
ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ
അടുക്കളച്ചുമരുകള്‍ക്ക് അത്യന്തം ഇണങ്ങുന്ന നിര്‍മ്മാണ വസ്തുവാണ് ടൈല്‍. എളുപ്പം വൃത്തിയാക്കാവുന്ന ഇവ ഈടുറ്റതുമാണ്. ഡാഡോ സ്പേസില്‍ ഒരേ നിറത്തിലോ, കോണ്‍ട്രാസ്റ്റ് നിറത്തിലോ ഉള്ള വാള്‍ ടൈലുകള്‍ ഉപയോഗിച്ചാല്‍ വളരെ മനോഹരമായിരിക്കും.
വളരെ കുറച്ചുമാത്രം കൂട്ടിച്ചേര്‍ക്കലുകളുള്ള തിളക്കമാര്‍ന്ന ടൈലുകള്‍ ഉപയോഗിച്ചാല്‍ കാഴ്ചഭംഗി കുറവാണെങ്കിലും അവ എളുപ്പം പരിപാലിക്കാനാകും.
ഏവര്‍ക്കും സ്വന്തം അഭിരുചിക്കനുസരിച്ച്, പക്ഷേ എളുപ്പം പരിപാലിക്കാവുന്ന ടൈലുകള്‍, തെരഞ്ഞെടുക്കാവുന്നതാണ്.
ഏതു സിങ്കായാലും മതി
പുത്തന്‍ അടുക്കള ആസൂത്രണം ചെയ്യുമ്പോള്‍ സിങ്കിന്‍റെ കാര്യം ഒരിക്കലും അപ്രധാനമല്ല.
ഒരു അടുക്കളയോടനുബന്ധിച്ച് രണ്ടു വ്യത്യസ്ത വാഷ് ഏരിയകള്‍ ഉള്‍പ്പെടുത്തുന്നത് അഭികാമ്യമായിരിക്കും. മത്സ്യമാംസാദികള്‍ വൃത്തിയാക്കുന്നതിന് പ്രധാന അടുക്കളയ്ക്ക് പുറത്ത് ഒരു വാഷ് ഏരിയയും, പ്രധാന അടുക്കളയില്‍ പഴങ്ങളും, പച്ചക്കറികളും കഴുകുന്നതിനുള്ള ചെറിയ വാഷ് ഏരിയയും ഉള്‍ക്കൊള്ളിക്കുന്നത് അനുയോജ്യമായിരിക്കും.
സിങ്കിന്‍റെ ഇരു വശങ്ങളിലായാണ് ഡിഷ് വാഷറും, ഡ്രെയിനിങ് ഏരിയയും സജ്ജീകരിക്കേണ്ടത്. സിങ്ക് ജനലിനടുത്തു സ്ഥാപിച്ചാല്‍ നല്ല വെളിച്ചം ലഭിക്കുന്നതോടൊപ്പം, അവിടം പെട്ടെന്നുണങ്ങുകയും ചെയ്യും.
അടുക്കള ശുചിയായി സൂക്ഷിക്കാനുള്ള ചില പൊടിക്കൈകളാണ് മേല്‍ വിവരിച്ചത്.
എന്നിരുന്നാലും അടുക്കള ജോലിക്കിടെ കബോര്‍ഡുകളിലും മറ്റും സ്പര്‍ശിക്കും മുമ്പ് കൈകള്‍ വൃത്തിയായിക്കഴുകുക, പാത്രങ്ങള്‍ തുടച്ചു വൃത്തിയാക്കിയതിനു ശേഷം മാത്രം ഡ്രോയറുകളിലും കബോര്‍ഡുകളിലും വെയ്ക്കുക, ഫുഡ് ഗ്രേഡ് ഗ്ലാസ് ജാറുകള്‍, പ്ലാസ്റ്റിക് പൗച്ചുകള്‍ എന്നിവയില്‍ മാത്രം മസാലകള്‍ സൂക്ഷിക്കുക, സാധാരണ പാത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി പ്രത്യേക പാത്രങ്ങളില്‍ മാത്രം മത്സ്യമാംസാദികള്‍ സൂക്ഷിക്കുക തുടങ്ങിയ അടിസ്ഥാനപരവും പ്രധാനവുമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രമേ അടുക്കള ശുചിത്വം ഉറപ്പാക്കാനാകൂ.

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്:
സ്മിത നായിക്ക്, ക്രിയേറ്റീവ് ഹെഡ്, എസ്എന്‍എസ് ഓഫ് ഡിസൈന്‍, രവിപുരം. ഫോണ്‍: 9995412611. Email: snsofdesign@gmail.com
Be the first to comment