പാര്‍ട്ടീഷനല്ല; അലങ്കാരം

പാര്‍ട്ടീഷനുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഉപയോഗിക്കുന്ന മെറ്റീരിയലും ഏരിയയുടെ പ്രാധാന്യവും കൂടി കണക്കിലെടുക്കണം.

മുറിയെ വ്യത്യസ്ത ഭാഗങ്ങളായി തിരിക്കുന്നതിലുപരി സ്വകാര്യതയ്ക്കായി ഒരു ഇടം ഒരുക്കാനും പാര്‍ട്ടീഷനുകളിലൂടെ കഴിയുന്നു.

വെര്‍ട്ടിക്കല്‍ ഗ്രീന്‍ വോളുകള്‍ ഒരു ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്. മുറിയില്‍ പച്ചപ്പ് കൊണ്ടുവരാന്‍ ഇത്തരം വോളുകള്‍ സഹായിക്കും. പരിപാലനം എളുപ്പമായ ചെടികളാണ് അഭികാമ്യം. അന്തരീക്ഷം ശുദ്ധമാക്കുമെന്നു മാത്രമല്ല ശബ്ദനിയന്ത്രണത്തിനും ഇവ സഹായകരമാകുന്നു.

ഒരു റൂമിനെ വിവിധ ഏരിയകളായി ഭാഗിക്കുന്നതിനു വേണ്ടിയാണ് റൂം ഡിവൈഡറുകള്‍ ഉപയോഗിക്കുന്നത്. മടക്കി വയ്ക്കാവുന്ന തരം റൂം ഡിവൈഡറുകള്‍ പണ്ടുകാലം മുതല്‍ നിലവിലുണ്ടായിരുന്നതാണ്.

ALSO READ: അടിമുടിമാറ്റം

എന്നാല്‍ ഇവ വളരെയധികം ഭാരമേറിയവയും അലംകൃതവും അങ്ങോട്ടും ഇങ്ങോട്ടും നീക്കി വയ്ക്കാന്‍ തന്നെ പ്രയാസമേറിയവയും ആയിരുന്നു. ഇന്നിവയ്ക്ക് പുതുരൂപങ്ങളും ഉപയോഗങ്ങളും ഉണ്ട്.

ഇന്ന് റൂം ഡിവൈഡറുകള്‍ ഉപയോഗിക്കുന്നത് മുറികളെ വ്യത്യസ്ത ഭാഗങ്ങളായി തിരിക്കുന്നതിനും, മുറിയിലെ സ്പേസിനെ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നതിനും ആവശ്യമുള്ളപ്പോള്‍ വലിയൊരു ഹാളാക്കി മാറ്റുന്നതിനും ഒക്കെ വേണ്ടിയാണ്.

ഫോട്ടോ കടപ്പാട് : റഫീഖ് മൊയ്തീന്‍

ക്യൂരിയോസ് സ്റ്റാന്‍റായിട്ടും ഒരു റൂമിന് പ്രത്യേക സ്വഭാവം പകരാനും സഹായിക്കുന്ന റൂം ഡിവൈഡറുകള്‍ അഥവാ പാര്‍ട്ടീഷനുകള്‍ അതിന്‍റെ ഉപയോഗ രീതിയനുസരിച്ച് വ്യത്യസ്തമായവയുണ്ട്.

സ്ഥിരമായവ,തെന്നിനീക്കാവുന്നവ, താല്‍ക്കാലികമായവ, മടക്കിവയ്ക്കാവുന്നവ എന്നിങ്ങനെ പാര്‍ട്ടീഷന്‍ വാളുകള്‍ അവയുടെ ബലം, ഈട്, ഭംഗി എന്നിവ അനുസരിച്ച് വ്യത്യസ്തത പുലര്‍ത്തുന്നു.

സാമാന്യം വലിപ്പമുള്ള ഒരു വുഡന്‍ ഷെല്‍ഫ് ഇരു മുറികളെയും ഭാഗിക്കാനായി വിനിയോഗിക്കാം. കൗതുക വസ്തുക്കളും പുസ്തകങ്ങളും ആയിരിക്കും ലിവിങ് – ഡൈനിങ് ഏരിയയെ വേര്‍തിരിക്കുന്ന ഷെല്‍ഫിന് അലങ്കാരമാവുക.

ALSO READ: എല്ലാംകൊണ്ടും കന്‍റംപ്രറി

ഡൈനിങ് – ലിവിങ് ഏരിയകളെ തമ്മില്‍ ഭാഗിക്കാന്‍ ക്രോക്കറി ഷെല്‍ഫ് അല്ലെങ്കില്‍ സ്ക്രീനുകളും ഉപയോഗിക്കാം. ഫോള്‍ഡിങ് രീതിയിലുള്ള പാര്‍ട്ടീഷനുകളാണ് കൂടുതല്‍ സൗകര്യപ്രദം.

ആവശ്യമുള്ളപ്പോള്‍ സ്വകാര്യതയും അല്ലാത്തപ്പോള്‍ തുറന്ന നയത്തിലുള്ള ഒറ്റ സ്പേസായി മാറ്റുകയും ചെയ്യാം. ഫ്ളോര്‍ ടു സീലിങ്ങ് കര്‍ട്ടനുകളും ഉപകാരപ്രദമാണ്.

ഒരു ബെഡ് റൂമില്‍ ഫോള്‍ഡിങ്ങ് സ്ക്രീനുകള്‍ പാര്‍ട്ടീഷനായി കൊടുത്താല്‍ റൂമിനെ റീഡിങ് റൂമായോ, ഡ്രസ്സിങ് റൂമായോ, സ്ററഡി ഏരിയയായോ ഒക്കെ ആ ഏരിയയെ പ്രയോജനപ്പെടുത്താം.

ALSO READ: ഹരിത ഭംഗിയില്‍

ഇന്‍ഡോര്‍ പ്ലാന്‍റ്സ് മറയായി വയ്ക്കുന്നത് സര്‍ഗാത്മകതയുള്ള മനോഹരമായ ഒരു പോം വഴിയാണ്. വെര്‍ട്ടിക്കല്‍ ഗ്രീന്‍ വോളുകള്‍ ഒരു ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്.

മുറിയില്‍ പച്ചപ്പ് കൊണ്ടണ്ടുവരാന്‍ ഇത്തരം വോളുകള്‍ സഹായിക്കും. പരിപാലനം എളുപ്പമായ ചെടികളാണ് അഭികാമ്യം. അന്തരീക്ഷം ശുദ്ധമാക്കുമെന്നു മാത്രമല്ല ശബ്ദനിയന്ത്രണത്തിനും ഇവ സഹായകരമാകുന്നു.

വുഡു കൊണ്ടുള്ള പാര്‍ട്ടീഷനുകള്‍ ഉപയോഗിച്ച് ബെഡ് റൂമിനെ തന്നെ ഒരു ഓഫീസ് റൂമായി പരിവര്‍ത്തിപ്പിക്കാം. ഗ്ലാസ് പാര്‍ട്ടീഷനുകള്‍ മുറിയില്‍ നല്ല സ്പേസ് തോന്നിക്കാന്‍ ഇടയാക്കും.

ഫ്രെയിം വര്‍ക്കുകളും തറയില്‍ നിന്ന് തുടങ്ങുന്ന ഹാഫ് പാര്‍ട്ടീഷനുകളും, സീലിങ്ങില്‍ നിന്നു തുടങ്ങി ഫര്‍ണിച്ചറിലേക്കു വ്യാപിക്കുന്ന പാര്‍ട്ടീഷനുകളും കന്‍റംപ്രറി ശൈലിയുടെ ഭാഗമാണ്.

മുമ്പ് പാര്‍ട്ടീഷനുകള്‍ സ്വകാര്യതയ്ക്കും, മുറികള്‍ വ്യത്യസ്ത ഏരിയകളായി തിരിക്കുന്നതിനുമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് ഒരു അലങ്കാരമെന്ന നിലയിലാണ് പാര്‍ട്ടീഷനുകള്‍ ഉപയോഗിച്ച് വരുന്നത്.

ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ

പാര്‍ട്ടീഷനുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഉപയോഗിക്കുന്ന മെറ്റീരിയലും ഏരിയയുടെ പ്രാധാന്യവും കൂടി കണക്കിലെടുക്കണം.

മുറിയെ വ്യത്യസ്ത ഭാഗങ്ങളായി തിരിക്കുന്നതിലുപരി സ്വകാര്യതയ്ക്കായി ഒരു ഇടം ഒരുക്കാനും പാര്‍ട്ടീഷനുകളിലൂടെ കഴിയുന്നു. ഇന്‍റീരിയറിന്‍റെ ശൈലിയനുസരിച്ച് വ്യത്യസ്തങ്ങളായ പാര്‍ട്ടീഷനുകള്‍ ചെയ്തെടുക്കാവുന്നതുമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*