ക്ലാസിക് ശൈലിയിലുള്ള ഒരു വീടിന് മെറ്റല്‍ ഷേഡിലുള്ള ലൈറ്റുകള്‍ ഇണങ്ങും; എന്നാല്‍ സമകാലികശൈലിയിലുള്ള വീടിന് അത് യോജ്യമാകണമെന്നില്ല. അതുകൊണ്ട് ഇന്‍റീരിയര്‍ ശൈലിയനുസരിച്ചാകണം ലൈറ്റിങ് സാമഗ്രികള്‍ തെരഞ്ഞെടുക്കാന്‍.
ഒരു വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ ഏതുതരം ലൈറ്റിങ്, എങ്ങനെ എവിടെ വേണം, പ്രകാശസംവിധാനങ്ങളുടെ സ്ഥാനം, രീതി എന്തായിരിക്കണം എന്നിവയൊക്കെ കൃത്യമായി മുന്‍കൂട്ടി നിശ്ചയിക്കേണ്ടതുണ്ട്.
വിപണിയില്‍ ലഭ്യമായ പുതിയതരം ലൈറ്റിങ് ഫിക്സ്ചറുകളെക്കുറിച്ചും ലൈറ്റിങ് ക്രമീകരിക്കുന്നതിനെക്കുറിച്ചും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ലൈറ്റിങ് ഡിസൈനര്‍മാരാണ്.
ALSO READ: ഹരിത ഭംഗിയില്‍
കാരണം മുറിയുടെ സ്ഥലവിസ്തൃതി കൂട്ടിക്കാണിക്കുവാനും, മുറിയുടെ ആംപിയന്‍സ് തന്നെ മാറ്റി മറിക്കാനും, ഒക്കെ സാധ്യമാണെന്നതിനാല്‍ മറ്റെല്ലാ ഫര്‍ണിഷിങ് സാമഗ്രികള്‍ക്കൊപ്പം തന്നെ പ്രാധാന്യം ലൈറ്റുകളുടെ തെരഞ്ഞെടുപ്പിലും നല്‍കണം.
എല്‍ ഇ ഡി ലൈറ്റുകളാണ് ഇന്ന് ഇന്‍റീരിയറില്‍ കൂടുതലായും ഉപയോഗിക്കുന്നത്. ലാംപ്ഷേഡുകളാണ് പലപ്പോഴും വ്യത്യസ്തത കൊണ്ടുവരുന്നത്.
കോണ്‍ക്രീറ്റ്, പേപ്പര്‍, മെറ്റല്‍, ബ്രാസ് എന്നിങ്ങനെ വ്യത്യസ്ത ഷേഡോടെ വരുന്ന ഡിസൈനര്‍ ലാംപുകളുണ്ട്. ക്ലാസിക് ശൈലിയിലുള്ള ഒരു വീടിന് മെറ്റല്‍ ഷേഡിലുള്ള ലൈറ്റുകള്‍ ഇണങ്ങും; എന്നാല്‍ സമകാലികശൈലിയിലുള്ള വീടിന് അത് യോജ്യമാകണമെന്നില്ല.
ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ
അതുകൊണ്ട് ഇന്‍റീരിയര്‍ ശൈലിയനുസരിച്ചാകണം ലൈറ്റിങ് സാമഗ്രികള്‍ തെരഞ്ഞെടുക്കാന്‍.
$ഒരു മുറിയുടെ പ്രധാന ഡിസൈന്‍ എലമെന്‍റായി ലൈറ്റിങ് ഫിക്സ്ചറുകളെ മാറ്റിയെടുക്കാന്‍ കഴിയും. ഡൈനിങ് ടേബിളിനെ ഫോക്കസ് ചെയ്തുകൊണ്ട് ഒരു ഡിസൈനര്‍ ഹാങ്ങിങ് ലാംപ് കൊടുക്കുകയാണെങ്കില്‍ ആ ഏരിയ ഹൈലൈറ്റ് ചെയ്യുന്നത് ആ ഒരൊറ്റ ലൈറ്റായിരിക്കും.
$ ഒരു റൂമിന്‍റെയോ, ഒരു ഏരിയയുടെയോ, ധര്‍മ്മം എന്താണോ അതിനനുസരിച്ചുള്ള പ്രകാശസംവിധാനങ്ങള്‍ തന്നെ തെരഞ്ഞെടുക്കേണ്ടതുണ്ട്.
സ്റ്റഡി ഏരിയയിലാണെങ്കില്‍ വായനയ്ക്കു സഹായകമാകുന്നതാകണം, ഡൈനിങ് സ്പേസ്, ബെഡ്റൂം തുടങ്ങിയ ഇടങ്ങളില്‍ ആ ഏരിയയ്ക്ക് അനുയോജ്യമായ മൂഡ് ഉണ്ടാക്കിയെടുക്കുന്നവയാകണം.
ALSO READ: എല്ലാംകൊണ്ടും കന്‍റംപ്രറി
ഔട്ട് ഡോര്‍ സ്പേസ് അഥവാ ഗാര്‍ഡന്‍ സ്പേസില്‍ ഇന്ന് ഇന്‍ഡയറക്റ്റ് ഡിം ലൈറ്റുകളാണ് ഉപയോഗിക്കപ്പെടുന്നത്.
$ ആള്‍പ്പെരുമാറ്റമറിഞ്ഞ് ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്നവ, ദൂരെ ഇരുന്നുപോലും നിയന്ത്രിക്കാന്‍ കഴിയുന്നവ എന്നിങ്ങനെ ഓട്ടോമേഷന്‍റെ സാധ്യതകള്‍ ലൈറ്റിങ്ങിലും പ്രയോജനപ്പെടുത്തുന്നുണ്ട്.
മൂഡ് ലൈറ്റിങ്ങിന് സഹായകരമാകുന്നതും ഓട്ടോമേഷന്‍ സാങ്കേതികത തന്നെ.
Be the first to comment