ഒരുക്കാം, ഇന്‍സ്റ്റന്‍റ് ഇന്‍റീരിയര്‍

ഇന്‍സ്റ്റന്‍റ്-ഈസി-കസ്റ്റമൈസ്ഡ് എന്ന സൂത്രവാക്യമാണ് ഇന്‍റീരിയറില്‍ ഇപ്പോഴത്തെ ട്രെന്‍ഡ്

പണ്ടൊക്കെ വര്‍ഷങ്ങളുടെ ദൈര്‍ഘ്യത്തിലാണ് ഒരു വീട് ഉയര്‍ന്ന് പൊങ്ങുന്നത്. എന്നാല്‍ ഇന്ന് കാലം മാറി. ഒന്നിനു വേണ്ടിയും കാത്തിരിക്കാനാകാത്ത പുതുതലമുറയ്ക്ക് വേണ്ടത് അതിവേഗത്തിലും എളുപ്പത്തിലും രൂപപ്പെടുന്ന സ്പേസുകളാണ്.

ഇന്‍റീരിയര്‍ ഡിസൈന്‍ ചെയ്യുന്ന മിക്ക സ്ഥാപനങ്ങളും ഈ രീതിയിലുള്ള സേവനങ്ങളാണ് ഇന്ന് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതും. ഇന്‍സ്റ്റന്‍റ് -ഈസി- കസ്റ്റമൈസ്ഡ് എന്ന സൂത്രവാക്യമാണ് ഇന്‍റീരിയറില്‍ ഇപ്പോഴത്തെ ട്രെന്‍ഡ്.

ഇന്‍റീരിയര്‍ ഡിസൈനിങ്ങിനു മാത്രം ലക്ഷങ്ങള്‍ ചെലവഴിക്കാനില്ലാത്ത ശരാശരി വരുമാനക്കാര്‍ക്ക് വീടൊരുക്കല്‍ ഒരു ബാലികേറാമല തന്നെയാണ്.

ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ

എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ലാളിത്യത്തിനും പ്രാധാന്യം നല്‍കിയാല്‍ ഈ കടമ്പ മറികടക്കാം എന്ന് ഇന്‍റീരിയര്‍ ഡിസൈനിങ് രംഗത്തെ പ്രമുഖര്‍ വ്യക്തമാക്കുന്നു.

നിശ്ചിത സമയ പരിധിയില്‍ മോഡുലാര്‍ കിച്ചന്‍ ഉള്‍പ്പെടെ ടോട്ടല്‍ ഇന്‍റീരിയര്‍ കുറഞ്ഞ ബഡ്ജറ്റില്‍ സാധ്യമാണ്. 65,000 രൂപയ്ക്ക് മുതല്‍ മേഡുലാര്‍ കിച്ചനുകള്‍ ഇന്ന് സാധ്യമാണ്.

ബഡ്ജറ്റിലും മെറ്റീരിയലിലും പരിപൂര്‍ണ സ്വതന്ത്ര്യമുണ്ടെങ്കില്‍ 20 ദിവസത്തിനുള്ളില്‍ ഒരു കിച്ചന്‍ ഇന്‍റീരിയര്‍ പൂര്‍ണമായൊരുക്കാം.

കിച്ചന്‍ ഫര്‍ണിഷിങ്ങില്‍ ആക്സസറീസിന്‍റെ എണ്ണം കൂടുമ്പോഴാണ് ചെലവ് കൂടുന്നത്. ഇത്തരം ചെലവേറുന്ന ആക്സസറീസ് ഉപയോഗിക്കാതിരിക്കുകയോ അല്ലെങ്കില്‍ പണം കൈയിലുളളപ്പോള്‍ മാത്രം വാങ്ങി സ്ഥാപിക്കുകയോ ചെയ്താല്‍ കണക്കുകൂട്ടിയതിലും കുറഞ്ഞ ചെലവില്‍ കിച്ചന്‍ ഒരുക്കാം.

മറ്റ് ഏരിയകളുടെ ഫര്‍ണിഷിങ്ങിലും ഇത് ബാധകമാണ്. ഇന്‍റീരിയറിലെ ഏറ്റവും പ്രധാന ഘടകമാണ് മോഡുലാറുകള്‍.

കിച്ചനില്‍ വിശേഷിച്ചും. പരമ്പരാഗത ശൈലി പിന്തുടരുന്ന വീടുകളില്‍ പോലും കിച്ചനുകള്‍ മോഡുലാര്‍ മട്ടിലായതോടെ കിച്ചന്‍ ഇന്‍റീരിയറിന് സവിശേഷ ശ്രദ്ധ തന്നെ കൈവന്നിട്ടുണ്ട്.

ALSO READ: എല്ലാംകൊണ്ടും കന്‍റംപ്രറി

കൗണ്ടര്‍ ടോപ്പിന് താഴെയും ഓവര്‍ ഹെഡ് കാബിനറ്റുകളായും മൊഡ്യൂളുകള്‍ ചെയ്യുന്നതാണ് പ്രധാന പ്രക്രിയ. ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ഹോം ഫര്‍ണിഷിങ്ങില്‍ സ്റ്റോറേജ് സൗകര്യങ്ങള്‍ ഒരുക്കുകയെന്നതു തന്നെയാണ് ഇന്‍റീരിയര്‍ ഒരുക്കം.

അതിവേഗത്തില്‍ ഒരുക്കാനാകുന്ന മോഡുലാര്‍ ഫര്‍ണിഷിങ് ഈ പ്രക്രിയ എളുപ്പമാക്കുന്നു. പ്ലൈവുഡ്, മള്‍ട്ടിവുഡ്, മറൈന്‍ പ്ലൈവുഡ് തുടങ്ങിയ മെറ്റീരിയലുകളാണ് പ്രധാനമായും കാബിനറ്റുകള്‍ക്കും കബോഡുകള്‍ക്കുമെല്ലാം തെരഞ്ഞെടുക്കുന്നത്.

ALSO READ: ഹരിത ഭംഗിയില്‍

ചെലവു കുറഞ്ഞ അലൂമിനിയം ഫാബ്രിക്കേഷന്‍ കബോഡുകള്‍, ഈടു കൂടിയ സോളിഡ് തടികള്‍ എന്നിവയും ഉപയോഗിക്കാറുണ്ട്.

വെനീര്‍, മൈക്ക ലാമിനേഷന്‍ , ഓട്ടോ പെയിന്‍റ് , അക്രിലിക്ക്, ടഫന്‍ഡ് ഗ്ലാസ്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍, പ്ലാനിലാക്ക് ഗ്ലാസ്, എന്നിവയുടെ ഫിനിഷുകളാണ് കാബിനറ്റുകള്‍ക്കും വാഡ്രോബുകള്‍ക്കുമെല്ലാം പൊതുവെ നല്‍കുന്നത്.

ക്ലയന്‍റിന്‍റെ ബഡ്ജറ്റിനും തീമിനും അനുസരിച്ച് ഫിനിഷുകള്‍ തെരഞ്ഞെടുക്കാം. ഇതില്‍ തന്നെ 710 ഗ്രേഡ് മറൈന്‍ പ്ലൈവുഡാണ് നിലവില്‍ ഏറെകാലം ഈടു നില്‍ക്കുമെന്ന ഉറപ്പ് നല്‍കുന്നത്.

വളരെ കുറഞ്ഞ ബജറ്റാണെങ്കില്‍ 10 വര്‍ഷത്തെ ഗ്യാരണ്ടി ഉറപ്പുനല്‍കുന്ന കമേഴ്സ്യല്‍ പ്ലൈവുഡ് തെരഞ്ഞെടുക്കാം. ബജറ്റ് തന്നെയാണ് മെറ്റീരിയല്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകം.

ALSO READ: അടിമുടിമാറ്റം

മോഡുലാറുകള്‍ ഒരുക്കുന്നതില്‍ പുതിയ സാങ്കേതിക വിദ്യകളും മെഷീന്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്നതിനാലാണ് കുറഞ്ഞ സമയത്തില്‍ ഇന്‍റീരിയര്‍ ഫര്‍ണിഷിങ് സാധ്യമാകുന്നത്.

കോള്‍ഡ് പ്രെസ്, എഡ്ജ് ബാന്‍ഡര്‍, ബെഞ്ച് കട്ടര്‍ തുടങ്ങിയ സംവിധാനങ്ങള്‍ അപാകങ്ങളില്ലാത്ത അളവൊത്ത ഫര്‍ണിഷിങ് മികവിന് സഹായിക്കുന്നു.

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: വിനോജ്, സ്ക്വയര്‍കട്ട് ഇന്‍റീരിയേഴ്സ്, എറണാകുളം. ഫോണ്‍: 8281618199

Be the first to comment

Leave a Reply

Your email address will not be published.


*