ബോബി ചാൾട്ടന് മറവിരോഗം

സ്ട്രെയിറ്റ് ലൈന്‍ നയത്തിനു പ്രാധാന്യം നല്‍കി നിര്‍മ്മിച്ചിട്ടുള്ള വീട്
സ്റ്റെയര്‍ക്സിന്‍റെ റൂഫിലെ സ്കൈ ലിറ്റു വഴി എത്തുന്ന നാച്വറല്‍ ലൈറ്റ് അകത്തളമാകെ വെളിച്ചം നിറയ്ക്കുന്നു.

കാലത്തിനൊത്ത ഡിസൈനും അലങ്കാരങ്ങളും ചേര്‍ത്ത് പണിതിരിക്കുന്ന തൃശൂര്‍ പാലിയേക്കരയിലുള്ള ഈ വീട് വിദേശവാസിയായ ഡാനിയുടേയും കുടുംബത്തിന്‍റെയുമാണ്.

15 സെന്‍റിന്‍റെ പ്ലോട്ട് ആയിരുന്നതിനാല്‍ മുന്‍മുറ്റവും ലാന്‍ഡ്സ്കേപ്പും എല്ലാം സജ്ജീകരിക്കാനായി.

ALSO READ: എല്ലാംകൊണ്ടും കന്‍റംപ്രറി

കന്‍റംപ്രറി ഡിസൈനിലെ സ്ട്രെയിറ്റ് ലൈന്‍ നയത്തിനു പ്രാധാന്യം നല്‍കി നിര്‍മ്മിച്ചിട്ടുള്ള വീടിന്‍റെ എലിവേഷന്‍ കാഴ്ചയില്‍ പാലസുകളുടെ ചില രൂപഭാവങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് കാണാം.

ഇന്‍റീരിയര്‍ ഡിസൈനര്‍ അനില്‍ പി.എന്‍. (പിവുഡ് ഇന്‍റീരിയേഴ്സ് വടക്കാഞ്ചേരി) ചെയ്തിട്ടുള്ള ഈ വീട് വീട്ടുകാരുടെ ഭവന സ്വപ്നങ്ങളുടെ പ്രതിഫലനം കൂടിയാണ്.

ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ

ഫോയര്‍, ലിവിങ്, ഡൈനിങ്, 2 കിച്ചനുകള്‍ മുകളിലും താഴെയുമായി അഞ്ചു കിടപ്പുമുറികള്‍ എന്നിങ്ങനെ രൂപപ്പെടുത്തിയിട്ടുള്ള അകത്തളത്തില്‍ വെന്‍റിലേഷനുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.

ലിവിങ് ഏരിയയോട് ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന പാഷ്യോ പുറത്തെ പച്ചപ്പിനെ ഉള്ളിലേക്ക് കൊണ്ടുവരുന്നുണ്ട്. ഡൈനിങ്, ലിവിങ് ഏരിയകള്‍ തമ്മില്‍ നാമമാത്രമായ വേര്‍തിരിവു മാത്രം. സീലിങ്, ലൈറ്റിങ് വര്‍ക്കുകള്‍ ശ്രദ്ധേയം.

എല്ലാ ഫര്‍ണിച്ചറും തികച്ചും കസ്റ്റമൈസ്ഡാണ്. ചുമരിനും സീലിങ്ങിനും ഫ്ളോറിനുമെല്ലാം തെരഞ്ഞെടുത്തിട്ടുള്ള ഓഫ് വൈറ്റ് നിറം അകത്തളം കൂടുതല്‍ പ്രകാശമാനമാക്കുന്നു.

ഫര്‍ണിഷിങ്ങില്‍ സ്വീകരിച്ചിട്ടുള്ള നിറഭേദങ്ങളാണ് കിടപ്പുമുറികള്‍ക്ക് അലങ്കാരം. മിതമായ രീതിയിലുള്ള സീലിങ് വര്‍ക്കും ലൈറ്റിങ് ശ്രദ്ധേയമാകുന്നുണ്ട്.

കിച്ചന്‍റെ ഭാഗത്തു നിന്നുമാണ് സ്റ്റെയര്‍ കേസ് ആരംഭിക്കുന്നത്. സുതാര്യനയമാണ് സ്റ്റെയര്‍കേസിന്‍റെ ഡിസൈനിന്. ഈ ഭാഗത്തെ ഭിത്തി ടെക്സ്ചര്‍ പെയിന്‍റ് ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്തിരിക്കുന്നു.

ALSO READ: ഹരിത ഭംഗിയില്‍

രണ്ടു കിച്ചനുകളാണിവടെ. ഒന്ന് ഡൈനിങ്ങിലേക്ക് തുറക്കും വിധം ഓപ്പണ്‍ കൗണ്ടറുമായി തികച്ചും മോഡുലാര്‍ രീതിയില്‍ ഒരുക്കിയിരിക്കുന്നു.

വര്‍ക്കിങ് കിച്ചന് സ്ഥാനം തൊട്ടടുത്തു തന്നെയുണ്ട്. കിച്ചനും സ്റ്റെയര്‍കേസിനുമിടയിലുള്ള പാര്‍ട്ടീഷന്‍ സ്റ്റോറേജിനും കൗതുകവസ്തുക്കള്‍ വയ്ക്കാനുമുപയോഗിക്കാം.

ALSO READ: മിശ്രിതശൈലി

സ്റ്റെയര്‍കേസ് കയറി ചെല്ലുന്നത് മുകള്‍നിലയുടെ ഭാഗമായ ലൈബ്രറി ഏരിയയിലേക്കാണ്, ഇവിടത്തെ സ്കൈലിറ്റ് വഴി നാച്വറല്‍ ലൈറ്റ് ഉള്ളിലെത്തിച്ചിരിക്കുന്നു.

സ്റ്റെയര്‍കേസിന്‍റെ റെയ്ലിങ്ങിന്‍റെ ഒരു ഭാഗം ബുക്ക് ഷെല്‍ഫാക്കി ഉപയോഗിപ്പെടുത്തിയിരിക്കുന്നു. അനാവശ്യമായ അലങ്കാരങ്ങള്‍ എങ്ങുമില്ല.

അകത്തും പുറത്തും കന്‍റംപ്രറി ഡിസൈനിന്‍റെ സൗകര്യങ്ങളും വീട്ടുകാരുടെ സൗന്ദര്യ സങ്കല്പങ്ങളും സമ്മേളിക്കുന്ന വീടാണിത്.

Project Facts

  • Designer: Anil PN (Pwoods Interior, Wadakanchery, Thrissur)
  • Project Type: Residential House
  • Owner: Dani T S
  • Location: Paliyakkara
  • Year Of Completion: 2019
  • Area: 2900 Sq.Ft
  • Photography: Pradeepkumar Pattamby

Be the first to comment

Leave a Reply

Your email address will not be published.


*