സീലിങ് വര്‍ക്കുകളും ലൈറ്റുകളുടെ ശരിയായ വിന്യാസവും അകത്തളത്തെ ആകര്‍ഷകമാക്കുന്നു.
വീടായാലും ഫ്ളാറ്റായാലും ഇന്റീരിയറില്‍ ആധുനിക ശൈലി ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനാകാത്തതാണ് വ്യത്യസ്തമായ സീലിങ് വര്‍ക്കുകളും അതിന്റെ ഭാഗമായുള്ള ലൈറ്റുകളും.
ഓരോ സ്പേസിന്റെയും ഹൈലൈറ്റ് എന്ന രീതിയില്‍ മധ്യഭാഗം കേന്ദ്രീകരിച്ചും റൂമിന്റെ ആകൃതിക്കനുസരിച്ച് ചതുരാകൃതിയില്‍ സ്ട്രിപ്പ് പോലെയും ജ്യാമിതീയാകൃതികളിലും സീലിങ്ങ് വര്‍ക്ക് ചെയ്യാം.
ജിപ്സമാണ് ഇപ്പോഴും സീലിങ് വര്‍ക്കിലെ പ്രധാന മെറ്റീരിയല്‍. ഏരിയകള്ക്കനുസരിച്ചും തീമിനനുസരിച്ചും പ്ലൈവുഡ്, വെനീര്‍ എന്നിവയെല്ലാം സീലിങ് വര്‍ക്കിന് ഉപയോഗിക്കാം.

സ്പേസുകളുടെ തീം അനുസരിച്ച് സീലിങ് വര്‍ക്കിന്റെ ഫിനിഷുകളും ഡിസൈന്‍ പാറ്റേണുകളും ഒരുക്കാം. വുഡന്‍, പി-യു പെയിന്റ്, വൈറ്റ് ഫിനിഷുകള്‍ എന്നിവയെല്ലാം വര്‍ക്കിന് അനുസരിച്ച് തെരഞ്ഞെടുക്കാറുമുണ്ട്.
ലൈറ്റുകള്‍, സി.എന്‍.സി വര്‍ക്ക്
സീലിങ് വര്‍ക്കുകള്‍ പോലെ തന്നെയാണ് സീലിങ് ലൈറ്റുകള്‍. രണ്ടും പരസ്പരം ഹൈലൈറ്റുകളായി വര്‍ത്തിക്കുന്നു. സീലിങ് വര്‍ക്കുകളും ലൈറ്റുകളുടെ ശരിയായ വിന്യാസവും അകത്തളത്തെ ആകര്‍ഷകമാക്കുന്നു.

ചെറിയ സ്പോട്ട് ലൈറ്റുകള്‍, സ്ട്രിപ്പ് ലൈറ്റുകള്‍, എല്‍.ഇ.ഡി പാനല്‍ ലൈറ്റുകള്‍, ബീം ലൈറ്റുകള്‍ എന്നിവയെല്ലാം സീലിങ്ങ് വര്‍ക്കിനുള്ളില്‍ യഥോചിതം വിന്യസിക്കുമ്പോള്‍ ഡിസൈന്‍ പാറ്റേണിന്റ പൊലിമയേറുന്നു.
സ്പേസുകളുടെ ധര്‍മ്മവും തീമും അനുസരിച്ചാണ് ലൈറ്റുകള്‍ തെരഞ്ഞെടുക്കുന്നത്. ഉദാഹരണത്തിന് കിഡ്സ് റൂമില്‍ തീം അനുസരിച്ച് കളര്‍ ലൈറ്റുകള്‍ വിന്യസിക്കാം.
ഇവയ്ക്ക് പുറമേ അകത്തളത്തിന്റെ ചില ഭാഗങ്ങളെ മാത്രം ഹൈലൈറ്റ് ചെയ്യാന്‍ സി.എന്‍.സി വര്‍ക്ക് ചെയ്യാം. പ്രധാനമായും പാര്ട്ടീഷന് സ്പേസുകള്‍, ഷോ ഏരിയകള്‍, കോമണ്സ്പേസുകളുടെ കവാടഭാഗങ്ങള് എന്നിവിടങ്ങളെ എടുത്തു കാണിക്കാന്‍ സി.എന്‍.സി വര്‍ക്കുകള്‍ ഉപയോഗിക്കുന്നു.
മള്‍ട്ടിവുഡിലും പ്ലൈവുഡിലും സി.എന്‍.സി കട്ടിങ്ങുകള്‍ ചെയ്ത് പി.യു പെയിന്റ് ചെയ്ത് ഹൈഡിങ് സ്ട്രിപ്പ് ലൈറ്റുകള്‍ ചെയ്താല്‍ ഡിസൈന്‍ പൊലിമയ്ക്ക് ഒപ്പം അകത്തളം പ്രകാശമാനവുമാകുന്നു.
നിഷുകള്‍
സ്റ്റോറേജ് യൂണിറ്റുകള്‍ പണിയാന്‍ ഉപയോഗിക്കുന്ന പ്ലൈവുഡ്,മള്‍ട്ടിവുഡ് മറ്റ് സോളിഡ് വുഡുകള്‍ എന്നിവയുടെയെല്ലാം അവശിഷ്ടങ്ങള്‍ നിഷുകളായും പാനലുകളായും രൂപപ്പെടുത്താം.
ക്യൂരിയോസുകള്‍ വെയ്ക്കാനുള്ള സ്ഥലമെന്നലുപരി മിനി സ്റ്റോറേജ് – സ്റ്റാന്‍ഡ് സ്പേസുകള്‍ കൂടിയാണ് നിഷുകള്‍. സീലിങ് വര്‍ക്കിന് സമാനമായ ഡിസൈനില്‍ നിഷുകളും പാനലിങ്ങുകളും വരുന്നതോടെ അകത്തളത്തിലെ ഡിസൈന്‍ തുടര്‍ച്ച പൂര്‍ണമാകും.

പൊതുവെ ചതുരാകൃതിയിലും തട്ടുകളായും നിഷുകള്‍ കാണാം. സ്ഥലമനുസരിച്ച് വ്യത്യസ്തമായ ജ്യാമിതീയ ആകൃതികളിലും ഇവ ഒരുക്കുന്നത് കന്റംപ്രറി ശൈലിയുടെ അവിഭാജ്യഘടകമാണ്.
- വിവരങ്ങള്‍ക്കും ഫോട്ടോകള്‍ക്കും കടപ്പാട്: മണി ടി. സി, ഡിസൈന്‍ മീഡിയ ഇന്റീരിയര്‍, മയ്യില്‍, കണ്ണൂര്‍
- പ്രോജക്റ്റ് കടപ്പാട്: ഉമേഷ് കുമാര്‍, ആല്‍ഫാ വണ്‍, ഫ്ളാറ്റ് നമ്പര്‍-2ഡി, പയ്യാമ്പലം, കണ്ണൂര്‍
Be the first to comment