ചെങ്കല്ലിന്‍റെ തനിമ

ചെങ്കല്ലിന്‍റെ സ്വാഭാവികതയോടെ ഒരുക്കിയ ഭവനം.

വെട്ടുകല്ലിന്‍റെ നടവഴികള്‍ നയിക്കുന്നത് ചെങ്കല്ലിന്‍റെ തനിമ തുടിക്കുന്ന ഭവനത്തിലേക്കാണ്. രൂപത്തിലും അന്തരീക്ഷത്തിലും സ്വാഭാവികത പ്രസരിപ്പിക്കുന്നത് ചെങ്കല്ലിന്‍റെ മേധാവിത്വം തന്നെ.

ആര്‍ക്കിടെക്റ്റ് മനുവാണ് വീടിന്‍റെ സ്ട്രക്ച്ചറും എക്സ്റ്റീരിയറും ഒരുക്കിയത്. ഡിസൈനര്‍ സന്തോഷ് സമരിയ( ഡിസൈന്‍ സ്പേസ്, അടൂര്‍, പന്തളം) ഇന്‍റീരിയര്‍ ചെയ്തിരിക്കുന്നു.

വിശാലമായ പ്ലോട്ടിനു നടുവിലാണ് വീട്. വെട്ടുകല്ലു പാകിയ ഡ്രൈവ് വേയ്ക്ക് ഇരുവശവും രണ്ടു രീതിയിലാണ് ലാന്‍ഡ്സ്കേപ്പ് ചെയ്തത്. ഒരു വശത്ത് പുല്‍ത്തകിടിയും മറുവശത്ത് ഫലവൃക്ഷ തോട്ടവുമാണ് .

ചെങ്കല്ലിന്‍റെ ഷോ വാളുകള്‍ക്കൊപ്പം വൈറ്റിന്‍റെ വൈരുദ്ധ്യാത്മക പ്രാതിനിധ്യമാണ് എക്സ്റ്റീരിയറിന്‍റെ കളര്‍ കോമ്പിനേഷന്‍. നീണ്ട സിറ്റൗട്ടില്‍ ഇന്‍ബില്‍റ്റ് ഇരിപ്പിടവും ചാരുപടികളും ഒരുക്കി.

തേക്കു ഫിനിഷിലുള്ള വെനീര്‍ ആണ് ഇതിനുപയോഗിച്ചത്. വാതിലുകള്‍ പണിയാന്‍ തേക്കുതടി തെരഞ്ഞെടുത്തു. ഫോര്‍മല്‍- ഫാമിലി- ഡൈനിങ് ഏരിയകള്‍ അര്‍ദ്ധസുതാര്യമായ ആശയത്തിലാണ് ഒരുക്കിയത്.

എക്സ്റ്റീരിയറിലെ തടിപ്പണികള്‍ക്ക് പ്ലൈവുഡ്- തേക്കുഫിനിഷുള്ള വെനീര്‍ കോമ്പിനേഷനും ഇന്‍റീരിയറിലെ തടിപ്പണികള്‍ക്ക് പ്ലൈവുഡ്-മൈക്ക ഫിനിഷുമാണ് ഉപയോഗിച്ചത്.

കാര്‍ പോര്‍ച്ച്, സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചന്‍, ബാത്ത് അറ്റാച്ച്ഡായ നാലു ബെഡ്റൂമുകള്‍, സ്വിമ്മിങ് പൂള്‍ എന്നിവയാണ് ഈ വീട്ടിലെ ഇടങ്ങള്‍.

ALSO READ: മലഞ്ചെരുവിലെ വീട്

ബെഡ്റൂമുകള്‍ സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ലളിതമായാണ് ചെയ്തത്. മറൈന്‍ പ്ലൈവുഡ്- മൈക്ക ഫിനിഷില്‍ വാഡ്രോബുകള്‍ ഒരുക്കി.

പൊതു ഇടങ്ങളില്‍ സീലിങ് വര്‍ക്കിന്‍റെ അലങ്കാരമുണ്ടെങ്കിലും ബെഡ്റൂമുകള്‍ ഇതൊന്നും ഇല്ലാതെയാണ് ഒരുക്കിയത്.

ഹെഡ്ബോര്‍ഡ് അലങ്കാരങ്ങളും ഒഴിവാക്കി. ഫ്ളോറിങ് ചെയ്യാന്‍ ഗ്രനൈറ്റ് ഉപയോഗിച്ചു. കിച്ചനില്‍ മാത്രം റസ്റ്റിക്ക് ഫിനിഷിലുള്ള ടൈല്‍ തെരഞ്ഞടുത്തു.

ഒറ്റ ലെവല്‍ വീടായതിനാല്‍ ഉയരം പതിവിലും കൂട്ടിയാണ് ഇന്‍റീരിയര്‍ ഒരുക്കിയത്.

Project Facts

  • Architect: Ar. Manu Aluvilayil, Pandalam
  • Designer: Santhosh Samaria (Design Space Interior And Architecture, Adoor, Pandalam)
  • Project Type: Residential House
  • Owner: Zackariah
  • Location: Pandalam, Thumpamon
  • Year Of Completion: 2019
  • Area: 2181 Sq.Ft
വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Be the first to comment

Leave a Reply

Your email address will not be published.


*