- ലാളിത്യഭംഗി നിറയുന്ന ചുറ്റുപാടുകളോട് യോജിച്ചു പോകുന്ന ട്രോപ്പിക്കല്‍ ഭവനം.
- ചെരിവൊത്തതും പല ലെവലുകളിലുള്ളതുമായ മേല്‍ക്കൂരകള്‍ എക്സ്റ്റീരിയറിലെ ശ്രദ്ധേയമായ ഘടകമാക്കി ചെെയ്തു.
ഭൂമിയുടെ ചെരിവിനെ ഹനിക്കാതെ ഒരുക്കിയ ട്രോപ്പിക്കല്‍ ഭവനമാണിത്. ചുറ്റുമുള്ള പച്ചപ്പാര്‍ന്ന പ്രകൃതി ഈ വീടിനെ ശ്രദ്ധാകേന്ദ്രമാക്കുന്നു.

പ്ലോട്ടിന്റെ ലെവല്‍ വ്യത്യാസം വീടിന്റെ രൂപത്തിലും പ്രകടമാണ്. ആര്‍ക്കിടെക്റ്റ് ഇയാസ് മുഹമ്മദാണ് ഡിസൈനര്‍. ചെരിവുള്ള ലാന്‍ഡ്സ്കേപ്പിന്റെ ഭാഗമായി ഒരുക്കിയ ഡ്രൈവ് വേ യാണ് ഇന്റര്‍ലോക്ക് ചെയ്ത മുറ്റത്തേക്ക് നീളുന്നത്.
ALSO READ: മിശ്രിതശൈലി
ലാന്‍ഡ്സ്കേപ്പിന്റെ അവശേഷിക്കുന്ന ഭാഗം പുല്‍ത്തകിടി വിരിച്ചിരിക്കുന്നു. മഴവെള്ളം മണ്ണിലേക്കിറങ്ങുന്നതിനാണിത്. നല്ല ചെരിവൊത്ത മേല്‍ക്കൂരകളാണ് എക്സ്റ്റീരിയറിലെ ശ്രദ്ധേയമായ ഘടകം.

നീളത്തിലാണ് സിറ്റൗട്ട് ഒരുക്കിയത്.ഡിസൈന്‍ ഹൈലൈറ്റുകള്‍ ഒന്നും തന്നെയില്ലാത്തത് എക്സ്റ്റീരിയെറിലെങ്ങും ലാളിത്യം നിറയ്ക്കുന്നു.
ALSO READ: ഹരിത ഭംഗിയില്‍
മഴയും വെയിലും പതിക്കുന്ന, നിറയെ ചെടികളുള്ള സ്വാഭാവിക നടുമുറ്റമാണ് ഇവിടെ ഫോക്കല്‍ പോയിന്റ്.
സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ്, ബാത്ത് അറ്റാച്ച്ഡായ നാല് ബെഡ്റൂമുകള്‍, അപ്പര്‍ ലിവിങ് ലിവിങ്, കിച്ചന് എന്നിവയാണ് സ്പേസുകള്‍. ഗ്രൗണ്ട്ഫ്ളോറിലെ ഏരിയകളുടെ മധ്യഭാഗത്താണ് കോര്‍ട്ട്യാര്‍ഡ്.

ബെഡ്റൂമുകളിലെ ജനലുകളെല്ലാം ഈ നടുമുറ്റത്തേക്ക് തുറക്കാവുന്നതിനാല്‍ നല്ലവെളിച്ചം അകത്തുണ്ട്. ഇതിനുപുറമേ പരമാവധി വിന്‍ഡോകള്‍ ഉള്‍ക്കൊള്ളിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്.
ALSO READ: എല്ലാംകൊണ്ടും കന്റംപ്രറി
അലങ്കാരങ്ങളെന്ന് പറയാന്‍ യാതൊന്നുമില്ല. സീലിങ് വര്‍ക്കുകള്‍ പൂര്‍ണമായി ഒഴിവാക്കി. ചെറുതേക്ക്, പ്ലാവ് എന്നിവയാണ് കട്ടിളകള്‍, ജാലകങ്ങള്‍ എന്നിവ ഒരുക്കാനും തടിപ്പണികള്‍ക്കും ഉപയോഗിച്ചത്.
വാഡ്രോബുകള്‍ പ്ലൈവുഡ്- വെനീര്‍ കോമ്പിനേഷനില്‍ ഒരുക്കി. ഫ്ളോറിങ്ങിന് ടൈല്‍ തെരഞ്ഞെടുത്തു വ്യത്യസ്തതയ്ക്കായി വുഡന്‍-സെറാമിക്ക് പാറ്റേണിലുള്ള ടൈലുകളും ഉപയോഗിച്ചു.

ബ്ലൂ- ഓഫ് വൈറ്റ് നിറവിന്യാസമാണ് കിച്ചന് ആകര്‍ഷകമാക്കുന്നത്. ലാളിത്യത്തെ മുന്‍നിര്‍ത്തി ഒരുക്കിയ ഈ വീട് താമസക്കാരുടെ സ്വാസ്ഥ്യത്തിനും സൗകര്യങ്ങള്‍ക്കും തന്നെയാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.
Project Facts
- Architect: Ar. Iyasmuhammed, Wayanad
- Project Type: Residential House
- Owner: Anwar Pulikandy
- Location: Wayanad
- Year Of Completion: 2019
- Area: 2600 Sq.Ft
വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment