- കന്‍റംപ്രറി ശൈലിയിലുള്ള രൂപകല്‍പ്പനയും ശ്രദ്ധേയമായ ലാന്‍ഡ്സ്കേപ്പ് ഒരുക്കങ്ങളുമാണ് ഈ വീടിന്‍റെ പ്രത്യേകത.
- നിഷുകള്‍, ഹെഡ് ബോര്‍ ഡുകള്‍, സി.എന്‍.സി. പാറ്റേണുകള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഇന്‍റീരിയര്‍ ഒരുക്കിയത്
ഡിസൈന്‍ പൊലിമയ്ക്കും ലാന്‍ഡ്സ്കേപ്പ് ഒരുക്കങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കി ഒരുക്കിയ വീട്. കന്‍റംപ്രറി ശൈലിയിലുള്ള രൂപകല്‍പ്പനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഡിസൈനര്‍ വിനോദ് (സ്ക്വയര്‍ കട്ട് ഡിസൈന്‍, എറണാകുളം) ആണ്.

വൈറ്റ്- ആഷ്- വുഡന്‍ കോമ്പിനേഷനാണ് എക്സ്റ്റീരിയറിലെ തീം. ലെവല്‍ വ്യത്യാസമുണ്ടായിരുന്ന പ്ലോട്ടില്‍ ഉയര്‍ന്നു നില്‍ക്കുന്ന രീതിയിലാണ് വീട്. പ്രധാന റോഡില്‍ നിന്ന് എട്ടടിയോളം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ഫ്രണ്ട് എലവേഷന് നല്ല എടുപ്പു തോന്നും.
ALSO READ: എല്ലാംകൊണ്ടും കന്‍റംപ്രറി
ചെരിവുള്ള പ്ലോട്ടില്‍ പുല്‍ത്തകിടിയും ചെടികളും ഒരുക്കി ലാന്‍ഡ്സ്കേപ്പ് മികവുറ്റതാക്കി. ഡ്രൈവ് വേയ്ക്ക് പുറമേ മുറ്റത്തേക്ക് പടവുകളും നല്‍കി.
വുഡന്‍ പാനലിങ്ങുകള്‍, ടൈല്‍ വെനീര്‍ പാറ്റേണുകള്‍, സീലിങിലും ഭിത്തിയിലും തുടരുന്ന പര്‍ഗോള, പല പാറ്റേണിലുള്ള സീലിങ് വര്‍ക്കുകള്‍, സി.എന്‍.സി പാറ്റേണുകള്‍, വ്യത്യസ്തമായ ഹെഡ്ബോര്‍ഡ് വര്‍ക്കുകള്‍ തുടങ്ങിയവ സമന്വയിക്കുന്ന ഡിസൈന്‍ രീതിയാണ് ഇന്‍റീരിയറില്‍ സ്വീകരിച്ചിരിക്കുന്നത്.
ALSO READ: ഹരിത ഭംഗിയില്‍
അകത്തളത്തിലെ തടിയുടെ ആധിപത്യം ശ്രദ്ധേയമാണ്. വാതിലുകളും ജനലുകളും ഗോവണിയും ഡൈനിങ് ചെയറുകളും തേക്ക് , ചെറുതേക്ക് തടികള്‍ കൊണ്ട് ഒരുക്കിയത് പ്രൗഢിയേറ്റുന്നു.
സിറ്റൗട്ട്, ലിവിങ്, ഫോര്‍മല്‍ ലിവിങ്, ഡൈനിങ്, അപ്പര്‍ ലിവിങ്, മജ്ലിസ്, ബാല്‍ക്കണി, പ്രെയര്‍ സ്പേസ്, ബാത്ത് റൂം അറ്റാച്ച്ഡ് ആയ അഞ്ച് ബെഡ്റൂമുകള്‍, പ്രെയര്‍ സ്പേസ്, കിച്ചന്‍, വര്‍ക്കേരിയ, സെര്‍വെന്‍റ്സ് റൂം എന്നിവയാണ് വീടിനകത്തെ ഏരിയകള്‍.

ഗ്രൗണ്ട് ഫ്ളോറിലെ പൊതു ഇടങ്ങളെല്ലാം ഇറ്റാലിയന്‍ മാര്‍ബിള്‍ ഉപയോഗിച്ചാണ് ഫ്ളോറിങ് ചെയ്തത്. ബെഡ്റൂമുകള്‍, ഫസ്റ്റ് ഫ്ളോര്‍ എന്നിവിടങ്ങളില്‍ വിട്രിഫൈഡ് ടൈല്‍ തെരഞ്ഞെടുത്തു.
YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം
ലിവിങ് ഏരിയകളില്‍ അയണ്‍ ഫ്രെയ്മിനു മുകളില്‍ ടഫന്‍ഡ് ഗ്ലാസ് റൂഫ് നല്‍കിയതിനാല്‍ വീട്ടിനകത്ത് സ്വാഭാവിക വെളിച്ചവും ധാരാളമുണ്ട്.
ഡ്രൈ-വെറ്റ് ഏരിയകളോടെ ചെയ്ത ബാത്ത് റൂമില്‍ സി.എന്‍.സി വര്‍ക്കും ലൈറ്റും ചേരുന്ന സീലിങ് ചെയ്തിട്ടുണ്ട്. ആളുകളുടെ സാനിധ്യമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ലൈറ്റിങ്- എക്സ്ഹോസ്റ്റ് സംവിധാനമാണ് എല്ലാ ബാത്ത്റൂമുകളിലും.
ALSO READ: മിശ്രിതശൈലി
Project Details
- Designer: Vinod Jose (Squarecut Interiors & Builders, Cochin)
- Project Type: Residential house
- Owner: Abdul Rashid
- Location: Padinjarethara
- Year Of Completion: 2017
- Area: 5400 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment