എല്ലാംകൊണ്ടും കന്‍റംപ്രറി

  • സമകാലിക ശൈലിയുടെ ഡിസൈന്‍ ഘടകങ്ങള്‍ ചേര്‍ത്ത് സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ വീട്.
  • എല്ലാ മുറികളിലും വാള്‍ ഹൈലൈറ്റുകള്‍ക്ക് ഏറെ പ്രാധാന്യം
    നല്‍കിയത് കന്‍റംപ്രറി ലുക്ക് കൊണ്ടുവരാനുദ്ദേശിച്ചാണ്.

സമകാലീനശൈലിയുടെ ഡിസൈന്‍ മികവിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയതിനൊപ്പം വുഡന്‍ പാറ്റേണ്‍ വര്‍ക്കുകളുടെ പ്രൗഢി കൂടി വിളംബരം ചെയ്യുന്നതാണ്, പി.ടി ആന്‍റണിക്കും കുടുംബത്തിനും വേണ്ടി ആലുവയില്‍ ഒരുക്കിയ ഈ വീട്.

ഡിസൈനര്‍മാരായ സുനില്‍ തോമസ്, ലീന്‍പോള്‍( ഇന്‍സോണ്‍ ആര്‍ക്കിടെക്ച്ചറല്‍ സ്റ്റുഡിയോ) എന്നിവര്‍ ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത വീടിന്‍റെ സ്ട്രക്ച്ചറല്‍ എഞ്ചിനീയര്‍ എ.വിനയരാജയാണ്.

കന്‍റംപ്രറി ശൈലിയുടെ അടിസ്ഥാന ഡിസൈന്‍ ഘടകങ്ങള്‍ ചേരുന്നതാണ് എക്സ്റ്റീരിയര്‍. നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ്, പര്‍ഗോള, ഗ്ലാസ്, ലൂവര്‍ പാറ്റേണുകള്‍ എന്നിവയാണ് വീടിന്‍റെ പുറം കാഴ്ചയിലെ ഹൈലൈറ്റുകള്‍.

മുഖപ്പിലും മതിലിന്‍റെ മുകളിലും ജി.ഐ കൊണ്ടുള്ള ലൂവര്‍ പാറ്റേണുകള്‍ തുടരുന്നുണ്ട്. മുറ്റം ഇന്‍റര്‍ലോക്ക് ടൈല്‍ ഒട്ടിച്ച് ഒരുക്കി. സ്റ്റേറ്റ്മെന്‍റ് പ്ലാന്‍റ് എന്ന നിലയില്‍ ഫോക്സ്ടൈല്‍ ബാംബു നട്ടു. മതില്‍ ഗേറ്റിനോട് ചേര്‍ന്ന് നിറയെ ഹെലിക്കോണിയ ചെടികള്‍ കാണാം.

ALSO READ: ഹരിത ഭംഗിയില്‍

മുറ്റത്ത് ഹരിതാഭ കുറവായതു കൊണ്ട് ടെറസില്‍ കൂടുതല്‍ ചെടികള്‍ ഉള്‍പ്പെടുത്തി.

സിറ്റൗട്ട്, ഫോര്‍മല്‍-ഫാമിലി- അപ്പര്‍ ലിവിങ് ഏരിയകള്‍, ഡൈനിങ് സ്പേസ്, കിച്ചന്‍, വര്‍ക്കേരിയ, ബാത്ത്റൂം അറ്റാച്ച് ചെയ്ത അഞ്ച് ബെഡ്റൂമുകള്‍,ബാല്‍ക്കണി എന്നിവയാണ് ഇവിടുത്തെ ഏരിയകള്‍. ഫാമിലി ലിവിങ്ങിന്‍റെ ഭാഗമായി പ്രെയര്‍ സ്പേസും ഉള്‍ക്കൊള്ളിച്ചു.

വീടിന്‍റെ വാസ്തുശൈലി എന്തായാലും തടിയുടെ പ്രൗഢി വ്യക്തമാക്കുന്ന തരത്തിലുള്ള ഡിസൈന്‍ ആയിരിക്കണമെന്ന വീട്ടുകാരുടെ ആവശ്യം അനുസരിച്ചാണ് ഇന്‍റീരിയറിലെ ഒരുക്കങ്ങള്‍ നടപ്പാക്കിയത്.

YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം

ജനലുകള്‍, കട്ടിലുകള്‍ എന്നിവയെല്ലാം പൂര്‍ണമായും തേക്കുതടി കൊണ്ട് ഒരുക്കി. തേക്കുതടിയും സ്റ്റീലും ചേര്‍ത്താണ് വാതിലുകള്‍ പണിതത്. ക്ലാഡിങ്,സീലിങ്, പാനലിങ് പാറ്റേണുകളില്‍ ഊന്നിയാണ് അകത്തളം ഒരുക്കിയത്.

നാച്വറല്‍ സ്റ്റോണ്‍, പ്ലൈവുഡ്, വെനീര്‍, ജിപ്സം എന്നീ മെറ്റീരിയലുകള്‍ മാത്രമേ ഈ പറ്റേണ്‍ വര്‍ക്കുകള്‍ക്കായി ഉപയോഗിച്ചിട്ടുള്ളു.

ഫോര്‍മല്‍ ലിവിങ്ങിലെ നിഷ് കം സ്റ്റോറേജ് ബോക്സുകള്‍, ഫാമിലി ലിവിങ്ങിലെ ടി.വി ഏരിയ, പൂജാസ്പേസ്, പാര്‍ട്ടീഷന്‍-ക്രോക്കണി ഷെല്‍ഫുകള്‍, ബെഡ്റൂമിലെ ഹെഡ്സൈഡ് പാനലിങ്ങുകള്‍ എന്നിവയിലെല്ലാം തേക്കുതടിയുടെ ഫിനിഷിലുള്ള പാറ്റേണ്‍ വര്‍ക്കുകളുടെ പ്രഭാവം തുടരുന്നു.

ALSO READ: മിശ്രിതശൈലി

പാനലിങ്ങുകള്‍ കൂടാതെ ടെക്സ്ച്ചര്‍, വാള്‍പേപ്പര്‍ ഹൈലൈറ്റുകളും കിടപ്പുമുറികളില്‍ കാണാം. ഗോവണിയുടെ കൈവരി ഹിഡന്‍ ലൂവറുകള്‍ പോലെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

പ്ലൈവുഡും വെനീറും തന്നെയാണ് ഇതിന് ഉപയോഗിച്ചത്. ഫ്ളോറിങ്ങ് ചെയ്യാന്‍ ഗ്രനൈറ്റ് തെരഞ്ഞെടുത്തു. കിച്ചന്‍ കബോഡുകളും സ്റ്റോറേജ് വാഡ്രോബുകളും ഒരുക്കിയത് പ്ലൈവുഡ് വെനീര്‍ കോമ്പിനേഷനിലാണ്.

വൈറ്റ് ഫിനിഷിങ് വേണ്ടിടത്ത് മാത്രം പി.യു പെയിന്‍റ് നല്‍കി. ‘U’ ഷേയ്പ്പുള്ള കിച്ചനില്‍ നാനോവൈറ്റു കൊണ്ട് കൗണ്ടര്‍ടോപ്പും ഒരുക്കി. സൗകര്യങ്ങളിലും ഡിസൈനിലും വെളിവാകുന്ന നിലവാരം തന്നെയാണ് ഈ വീടിന്‍റെ മേന്‍മ.

Project Details

  • Designers : Sunil Thomas & Lean Paul (Inzone Architecture Studio, Ernakulam)
  • Engineer: Vinayaraj A
  • Project Type: Residential house
  • Owner: Antony P.T
  • Location: Aluva
  • Year Of Completion : 2017
  • Area : 3255 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Be the first to comment

Leave a Reply

Your email address will not be published.


*